You are Here : Home / USA News

കെ.സി.എസ്‌. ഒളിംപിക്‌സ്‌ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി

Text Size  

Story Dated: Friday, October 02, 2015 11:02 hrs UTC

 
ചിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഒളിംപിക്‌സ്‌ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. സേക്രട്ട്‌ ഹാര്‍ട്ട്‌ ഫോറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌ ഒളിംപിക്‌സ്‌ ഉദ്‌ഘാടനം ചെയ്‌തു. ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ജോസ്‌ കന്നുവെട്ടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. കായികതാരങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റില്‍ വൈസ്‌ പ്രസിഡന്റ്‌ റോയി നെടുചിംറ സല്യൂട്ട്‌ സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ജീനോ കോതാലടിയില്‍ സ്വാഗതവും, ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേകുറ്റ്‌ നന്ദിയും പറഞ്ഞു. ജോയിന്റ്‌ സെക്രട്ടറി സണ്ണി ഇടിയാലില്‍, കെ.സി.സി.എന്‍.എ റീജിനല്‍ വൈസ്‌ പ്രസിഡന്റ്‌ ടിനു പറഞ്ഞാട്ട്‌, വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ പ്രതിഭ തച്ചേട്ട്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

കെ.സി.എസ്‌. ഔട്ട്‌ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ്‌ കോലടിയില്‍, ഒളിംപിക്‌സ്‌ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജെസ്റ്റിന്‍ തെങ്ങനാട്ട്‌, ഔട്ട്‌ ഡോര്‍ കമ്മറ്റി അംഗങ്ങളായ എബിന്‍ കുളത്തികരോട്ട്‌, സുനില്‍ കോയിത്തറ, ജേക്കബ്ബ്‌ മണ്ണാര്‍കാട്ടില്‍, ജോയല്‍ ഇലക്കാട്ട്‌, ഡിബിന്‍ വിലങ്ങുകല്ലേല്‍, ജോര്‍ജ്‌ ഏലൂര്‍, വിവിധ ഫോറോന കോ ഓര്‍ഡിനേറ്റേഴ്‌സായ ലിജോ മുണ്ടപ്ലാക്കല്‍, ജ്യോതിഷ്‌ തെങ്ങനാട്ട്‌, സൈബു കിഴക്കേകുറ്റ്‌, മനോജ്‌ അമ്മായികുന്നേല്‍, അജോമോന്‍ പൂത്തറയില്‍, പുന്നൂസ്‌ തച്ചേട്ട്‌, സിബു കുളങ്ങര, ജെയിംസ്‌ പാട്ടപ്പതി, ജോസ്‌ മണക്കാട്ട്‌, സിറിയക്ക്‌ കൂവക്കാട്ടില്‍, ജോസ്‌ ഇടിയാലില്‍, ജോയി തേനാകര, സാജു കണ്ണമ്പള്ളില്‍, സജി പൂതൃക്കയില്‍, ജീവന്‍ തോട്ടിക്കാട്ട്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.