You are Here : Home / USA News

പ്രവാസി ചാനല്‍ ഔപചാരിക ഉദ്‌ഘാടനവും പ്രഥമ നാമി അവാര്‍ഡ്‌ നിശയും ശനിയാഴ്‌ച

Text Size  

Story Dated: Saturday, October 03, 2015 11:19 hrs UTC

 

പ്രവാസി ചാനല്‍ ഔപചാരിക ഉദ്‌ഘാടനവും പ്രഥമ നാമി അവാര്‍ഡ്‌ നിശയും ലോക പ്രേക്ഷകര്‍ക്കായി ശനിയാഴ്‌ച അമേരിക്കന്‍ സമയം വൈകുന്നേരം 6 മണിക്കും ഞായറാഴ്‌ച രാവിലെ 8.30 നും സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ ഉള്ളവര്‍ക്കായി ഇന്ത്യന്‍ ടൈം ഞായറാഴ്‌ച വൈകുന്നേരം 6 മണിക്കും കാണാവുന്നതാണ്‌.

യുണൈറ്റഡ്‌ മീഡിയ ഐ പി ടി വി വിതരണ സ്രിങ്കല വഴി ലോകമെമ്പാടും ഈ പ്രോഗ്രാം കാണാവുന്നതാണ്‌ കൂടാതെ ലോകത്തിന്റെ ഇതു ഭാഗത്ത്‌ നിന്നും ഓണ്‍ലൈന്‍ വഴിയോ ശജവീില, ശജമറ, അിറൃീശറ അല്ലെങ്കില്‍ ഏതു സ്‌മാര്‍ട്ട്‌ ഫോണിലൂടെയും തത്സമയ സംപ്രേക്ഷണം ംംം.ുൃമ്‌മശെരവമിിലഹ.രീാ വഴി ആസ്വദിക്കാവുന്നതാണ്‌.

ന്യൂയോര്‍ക്ക്‌: പ്രവാസികളുടെ ജിഹ്വയായി മാറിയ പ്രവാസി ചാനലിന്റെ ഔപചാരിക ഉദ്‌ഘാടനവും പ്രഥമ നാമി അവാര്‍ഡ്‌ വിതരണവും ഹൃദയഹാരിയായി. നിറങ്ങളും കലാരൂപങ്ങളും സമഞ്‌ജസമായി സമ്മേളിച്ച നോര്‍ത്ത്‌ ഏറ്റവും വലിയ അവാര്‍ഡ്‌ നൈറ്റ്‌ എന്നു ജനങ്ങള്‍ വിശേഷിപ്പിച്ച പരിപാടിയുടെ പ്രക്ഷേപണം ഈ ശനിയാഴ്‌ചയും ഞായറാഴ്‌ചയും പ്രവാസി ചാനലിലൂടെ.

അമേരിക്കയില്‍ നിന്ന്‌ ആദ്യമായി ഏറ്റവും നൂതനമായ 4സ യും ഹൈ ഡെഫിനിഷന്‍ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച്‌ ആദ്യമായി ആറ്‌ ക്യാമറകളിലായി ഒരേ സമയം പകര്‍ത്തിയ ഏറ്റവും വലിയ ഉദ്യമം ആയിരുന്നു ഇത്‌. ഇത്‌ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുന്നതില്‍ അത്യധികം സന്തോഷം ഉണ്ടെന്നു ചാനലിന്റെ ചീഫ്‌ പ്രോടുസര്‍ ആയ ജില്ലി സാമുവേല്‍ പ്രത്യേക അഭിമുഖത്തില്‍ പ്രസ്‌താവിച്ചു. ഇതിനു ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ ചാനലിന്റെ പ്രവരര്‍ത്തകരോടുള്ള നന്ദി അറിയിക്കുകയും ചെയ്‌തു.

ഉദ്‌ഘാടനം നിര്‍വഹിച്ച രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഈ പ്രകാശം ലോകമെങ്ങും പരക്കട്ടെ എന്ന്‌ ആശംസിച്ചു. ഡസന്‍ കണക്കിനു ചാനലുകള്‍ നമ്മുടെ ജീവിതരീതിയെ മാറ്റിമറിച്ചു. കലാകാരന്മാര്‍ക്ക്‌ അവസരമൊരുക്കി. സാങ്കേതികവിദ്യ ജനജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിവരണാതീതമാണെന്ന്‌ ആന്റോ ആന്റണി എം.പി പറഞ്ഞു. വ്യക്തികള്‍ക്ക്‌ പ്രാധാന്യമുള്ള അമേരിക്കയില്‍നിന്നുണ്ടാകുന്ന ചാനലിന്റെ മേന്മ വളരെ കൂടുതലായിരിക്കുമെന്നു കരുതുന്നു. അതു കേരളത്തിലെ ചാനലുകള്‍ക്ക്‌ മാതൃകയാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

വിഭജനത്തിന്റെയല്ല സംയോജനത്തിന്റെ പാതയാണ്‌ യുണൈറ്റഡ്‌ മീഡിയ സ്വീകരിച്ചിരിക്കുന്നതെന്നതില്‍ സന്തോഷമുണ്ട്‌. അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. ഫോമയും, ഫൊക്കാനയും ഇതുപോലെ ഒന്നിക്കണം അദ്ദേഹത്തിന്റെ നിര്‍ദേശം കൈയ്യടിയോടെ ജനം എതിരേറ്റു.

മാധ്യമരംഗം സമയത്തേയും ദൂരത്തേയും അതിജീവിച്ച കഥയാണ്‌ മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്‌ ജേക്കബ്‌ എടുത്തുകാട്ടിയത്‌. മുമ്പ്‌ പ്രക്ഷേപണം തത്സമയമാണെങ്കില്‍ ഇങ്ങനെ എഴുതിക്കാട്ടുമായിരുന്നു. ഭബാക്കിയെല്ലാം റെക്കോര്‍ഡ്‌'. ഇന്ന്‌ എല്ലാ വാര്‍ത്താ പരിപാടിയും തത്സമയം തന്നെ. ലോകത്തെവിടെ നിന്നാണെങ്കിലും ഇതു സാധിതമാകുന്നു.

പ്രവാസി ചാനല്‍ യുണൈറ്റഡ്‌ മീഡിയ ഐ പി ടി വി വിതരണ സ്രിങ്കല വഴി ലോകമെമ്പാടും ലഭ്യമാണെങ്കിലും ഇനിയും പ്രവാസി ചാനലിലൂടെ എല്ലാ യൂറോപ്‌ രാജ്യങ്ങളിലെയും, ഓസ്‌ട്രേലിയ, അയര്‍ലണ്ട്‌, സിങ്കപ്പൂര്‍, മലേഷ്യ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്‌, കൂടാതെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നുള്ള വാര്‌ത്തകളും വിശേഷങ്ങളും പ്രവാസി ചാനല്‍ വഴി ലഭ്യമാക്കാനുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ്‌ ഔപചാരിക ഉദ്‌ഘാടനം ന്യൂ യൊര്‍കില്‍ ഒരുക്കിയത്‌.

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ അംഗം സിമി റോസ്‌ബെല്‍, ഫൊക്കാന മുന്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.

യുണൈറ്റഡ്‌ മീഡിയ പ്രവാസി ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം ബേബി ജോണ്‍ ഊരാളില്‍ എല്ലാവരേയും സ്വാഗതം ചെയ്യുകയും, ചാനലിന്റെ ചരിത്രം വിവരിക്കുകയും ചെയ്‌തു. എട്ടുവര്‍ഷം മുമ്പാണ്‌ ക്രിസ്റ്റഫര്‍ ജോണിന്റെ നേതൃത്വത്തില്‍ എം.സി.എന്‍ ചാനല്‍ തുടങ്ങിയത്‌. മലയാളം ടെലിവിഷന്‍ ബി വി ജെ എസ്‌ സുനില്‍ െ്രെടസ്റ്റാറിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ട്‌ നാലുവര്‍ഷവും അദ്ദേഹം പറഞ്ഞു.

ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ ക്രിസ്റ്റഫര്‍ ജോണ്‍, ആര്‍.കെ. കുറുപ്പ്‌, ബേബി ഊരാളില്‍, വര്‍ക്കി ഏബ്രഹാം, സുനില്‍ െ്രെടസ്റ്റാര്‍, സില്‍വെസ്‌റ്റെര്‍ നൊരൊന്‍ഹ എന്നിവരും നിലവിളക്കിലേക്ക്‌ പ്രകാശം പകര്‍ന്നു.

നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ ഏറ്റുവങ്ങിയ ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ ഇതു പ്രതീക്ഷിക്കാതെ ലഭിച്ച ഭാഗ്യമാണെന്നു പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും പ്രശസ്‌ത ഡാന്‍സ്‌ ഗ്രൂപ്പ്‌ ആയ ആത്മ (അഅഠങഅ) ഗ്രൂപ്പിന്റെ നൃത്തം, ബിന്ദ്യ പ്രസാദ്‌ ഒരുക്കിയ നൃത്തം, അമേരിക്കയിലെ ഏറ്റവും പ്രഗല്‍ഭരായ ഗായകര്‍ നടത്തിയ ഗാനങ്ങള്‍ തുടങ്ങിയവയായിരുന്നു മുഖ്യ കലാപരിപാടികള്‍. പ്രശസ്‌ത പിന്നണി ഗായകനും മലയാള സിനിമ രംഗത്തെ പ്രശസ്‌ത സംഗീത സംവിധായകനും ആയ ജാസ്സി ഗിഫ്‌റ്റ്‌, അറ്റ്‌ലാന്റയില്‍ നിന്നെത്തിയ സതീഷ്‌ മേനോന്‍, അമേരിക്കയില്‍ എങ്ങും പ്രശസ്‌തരായ സുമ നായര്‍, അനിത കൃഷ്‌ണ കൂടാതെ, റോഷന്‍ മാമ്മന്‍, അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന സോഫിയ മണലില്‍, കാതെറിന്‍ മാത്യു, ഏറ്റവും പ്രായം കുറഞ്ഞ ജിയ വിന്‍സെന്റ്‌ എന്നിങ്ങനെ നിരവധി ഗായകര്‌ സദസ്സിനെ സംഗീത ലോകെതെക്ക്‌ കൂട്ടി കൊണ്ട്‌ പോയി.

അമേരിക്കന്‍ ബന്ധമുള്ള യുവതാരം ചെമ്പന്‍ ജോസ്‌ സിനിമാരംഗത്തേക്കുള്ള തന്റെ വരവ്‌ വിവരിച്ചു. ജോസ്‌ ഏബ്രഹാമും പ്രവീണ മേനോനും ആയിരുന്നു അവതാരകര്‍.

പ്രവാസി ചാനലിന്റെ മുന്നിലും പിന്നിലും ആയി പ്രവര്‍ത്തിക്കുന്ന മുപ്പതോളം പേരുടെ കൂട്ടായ്‌മയാണ്‌ കേരളത്തിലെ വന്‍ ചാനലുകള്‍ നടത്തുന്ന അവാര്‍ഡ്‌ ദാന വേദി പോലെ തന്നെ കിടയറ്റ രീതിയില്‍ ന്യൂ യോര്‍ക്കില്‍ ആദ്യമായ്‌ ഇങ്ങനെ ഒരു ദ്രിശ്യ വിസ്‌മയ ആവിഷ്‌കാരം തീര്‍ത്തത്‌.

മറ്റുള്ള രാജ്യങ്ങളില്‍ നിന്ന്‌ പ്രവാസി ചാനലുമായി ബന്ധപ്പെടാന്‍ ആഗ്രഹമുള്ളവര്‍ 19083455983 എന്ന നമ്പരില്‍ വിളിക്കുകയോ അല്ലെങ്കില്‍ info@pravasichannel.com എന്ന ഇമെയില്‍ വിലാസത്തില്‍ കൂടി ഞങ്ങളെ അറിയിക്കുകയോ ചെയ്യാവുന്നതാണ്‌.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.