You are Here : Home / USA News

ന്യൂജേഴ്‌സി മലയാളികള്‍ക്ക് ആവേശമായി കെസ്റ്റര്‍ ഷോ ഒക്ടോബര്‍ 10 ശനിയാഴ്ച

Text Size  

Story Dated: Monday, October 05, 2015 10:50 hrs UTC

ന്യൂജേഴ്‌സി : ആത്മീയാനുഭവം പകരുന്ന ശ്രവണ സുന്ദരഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന ക്രൈസ്തവ സംഗീതലോകത്തെ മധുരഗായകന്‍ കെസ്റ്ററും സംഘവും എത്തുന്നു. ന്യൂജേഴ്‌സി സംഗീത പ്രേമികള്‍ക്ക് 'കെസ്റ്റര്‍ ലൈവ് 2015' സംഗീതനിശയില്‍ കൂടി വേദിയൊരുക്കുന്നത് കാര്‍വിംഗ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് എമര്‍ജിംഗ് കേരള എന്നിവര്‍ ചേര്‍ന്നു ആണ്. ഒക്ടോബര്‍ 10ന് ശനിയാഴ്ച 6 മണിയ്ക്ക് പരാമസ് കാത്തോലിക് ഹൈസ്‌ക്കൂളില്‍ വച്ച് നടത്തപ്പെടുന്ന ഈ അപൂര്‍വ്വ സംഗീതനിശയുടെ ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന കെസ്റ്റര്‍ എന്ന ക്രിസ്തീയ ഗാനഗന്ധര്‍വ്വന്‍ മലയാളി ക്രൈസ്തവ മനസുകളില്‍ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്. അദ്ദേഹത്തോടൊപ്പം പ്രശസ്ത ഗായകരായ ബിനോയി ചാക്കോയും സിസിലി ഏബ്രഹാമും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രായൊടൊപ്പം അണിനിരയ്ക്കും. കെസ്റ്റര്‍ ലൈവ് 2015 മലയാളികളായ എല്ലാ ക്രൈസ്തവ സംഗീത ആസ്വാദകര്‍ക്കും ഒരു പുത്തന്‍ അനുഭവമായിരിക്കും എന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Gilbert 
201-926-7477:   Reji- 973 324 2222
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.