You are Here : Home / USA News

ഭാവി തലമുറയെ ലക്ഷ്യമാക്കിയുള്ള കര്‍മ്മ പരിപാടികളുമായി ഇസ്വായി(iswai)

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, October 05, 2015 10:56 hrs UTC

 
അമേരിക്കന്‍നേടിയ ഭാരതീയ സമൂഹം ഇന്നു  മണ്ണില്‍ കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം ഇവിടെ ജനിച്ചു വളരുന്ന രണ്ടാം തലമുറയില്‍പ്പെട്ട യുവജനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളാണെന്നു സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ഈ വിഷയത്തെ ആസ്പദമാക്കി ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ്(ISWAI) മലയാളികള്‍ക്കിടയില്‍ സംഘടിപ്പിച്ചു വരുന്ന സെമിനാറുകള്‍ ശ്രദ്ധേയമാവുകയാണ്. 
 
വിവിധ വേദികളിലായി യുവജനങ്ങളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടെ ആയിരത്തോളം ആളുകളുമായി കാലിക പ്രസക്തമായ ഈ വിഷയത്തില്‍ സംവദിക്കാന്‍ ഇതിനകം കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഇതര മലയാളി സംഘടനകളും പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പരാമവധി കുടുംബങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ തയ്യാറെടുക്കുകയാണ് സംഘടന.
 
സെപ്റ്റംബര്‍ മാസത്തില്‍ നടന്ന വിവിധ സെമിനാറുകള്‍ക്ക് കുക്ക് കൗണ്ടി ജഡ്ജ് ലോറന്‍സ് ഫോക്‌സ്, ഡോ. തോമസ് ഇടിക്കുള. ഡോ. സാം ജോര്‍ജ്, ബിനൂഷ് ജോണ്‍, ആനി ലൂക്കോസ്, ജിബു ജോസഫ്, ഷെറിന്‍ ജോസഫ്, എബിന്‍ കുര്യാക്കോസ് തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കി.
അസോസിയേഷന്‍ ഔട്ട് റീച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി രൂപം കൊടുത്തിട്ടുള്ള 'ഫാമിലി ഫോക്കസ്' കോര്‍ഡിനേറ്റര്‍ സാബി കോലത്ത്, സംഘടനാ ഭാരവാഹികളായ മാത്യൂസ് എബ്രഹാം, ബെന്നി കഞ്ഞിരംപാറയില്‍, ലിന്‍സണ്‍ കൈതമലയില്‍, ജോസ് ഒലിയാനിക്കല്‍, സണ്ണി മേനാമറ്റം തുടങ്ങിയവര്‍ കാര്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.
 
ലിസണ്‍ തോമസ്
സെക്രട്ടറി
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.