You are Here : Home / USA News

ഫോമാ കണ്‍വെൻഷൻ കണ്‍വീനർമാരെ തിരഞ്ഞെടുത്തു

Text Size  

Story Dated: Tuesday, October 06, 2015 01:08 hrs UTC

 ഫ്ലോറിഡ: 2016 ജൂലൈ 7,8,9,10 തീയതികളിൽ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയിൽ വച്ചു നടത്തപ്പെടുന്ന ഫോമാ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെൻഷന്റെ സുഗമമായ നടത്തിപ്പിനായി, ഫോമായുടെ നാഷണൽ കമ്മിറ്റി 9 കണ്‍വെൻഷൻ കണ്‍വീനർമാരെ തിരഞ്ഞെടുത്തു. മയാമിയിലെ ഡ്യൂവിൽ ബീച്ച് റിസോർട്ടിൽ വച്ചു നടത്തപ്പെടുന്ന കണ്‍വെൻഷനിൽ വൻ ജന പങ്കാളിത്തം കൊണ്ടും പുതുമകൾ കൊണ്ടും ശ്രദ്ദേയമാകുമെന്നു കണ്‍വെൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസ് പറഞ്ഞു. ഫോമായുടെ വളർച്ചക്ക് വലിയ പങ്കു വഹിച്ച വ്യക്തികളും, അമേരിക്കയിലും നാട്ടിലും വിവിധ സാമൂഹ്യ പ്രവർത്തനത്തിൽ വ്യാപൃതരുമായ 9 പേരെയാണ് കണ്‍വെൻഷൻ കണ്‍വീനർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
വെസ്റ്റ് കോസ്റ്റിൽ നിന്നുള്ള വിൻസന്റ് ബോസ്സ്, ഹ്യൂസ്റ്റൻ-ടെക്സാസിൽ നിന്നുള്ള തോമസ് ഓലിയാംകുന്നേൽ, ഫ്ലോറിഡയിൽ നിന്നുള്ള ജെയിംസ്‌ ഇല്ലിക്കൽ, ബാബു കല്ലിടുക്കൽ, ലൂക്കോസ് പൈനുങ്കൽ എന്നിവരും, ഫിലാഡൽഫിയയിൽ നിന്നുള്ള യോഹന്നാൻ സങ്കരത്തിൽ, ന്യൂയോർക്കിൽ നിന്നുള്ള പ്രദീപ് നായർ, വർഗ്ഗീസ് ജോസഫ് എന്നിവരും, വാഷിംഗ്ടണ്‍ ഡി സി യിൽ നിന്നുള്ള ഫോമാ ഇപ്പോഴത്തെ ജുഡിഷ്യൽ കൗണ്‍സിൽ ചെയർമാൻ തോമസ് ജോസഫ് (ജോസുകുട്ടി) എന്നിവരടങ്ങുന്ന 9 പേരാണു ഫോമാ 2016 കണ്‍വെൻഷൻ കണ്‍വീനർമാർ.   
ഫോമാ അന്താരഷ്ട്ര കണ്‍വെൻഷന്റെ റീജിയണൽ കിക്കോഫുകൾ 2015 ഒക്ടോബർ 17-ആം തീയതി മേരിലാന്റിൽ വച്ചു നടക്കുന്ന ജനറൽ ബോഡി മീറ്റിംഗിനു ശേഷം ആരംഭിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക്: ആനന്ദൻ നിരവേൽ 954 675 3019, ഷാജി എഡ്വേർഡ് 917 439 0563, ജോയി ആന്തണി 954 328 5009.

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.