You are Here : Home / USA News

റിങ്കു ചെറിയാന് ന്യൂയോര്‍ക്കില്‍ സ്വീകരണം. ഒക്ടോ.8ന് വ്യാഴാഴ്ച

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, October 07, 2015 11:48 hrs UTC

ന്യൂയോര്‍ക്ക് : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് റിങ്കു ചെറിയാന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു. യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൂടി ഉയരങ്ങള്‍ താണ്ടി കേരള സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ശേഷം ഇപ്പോള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിയ്ക്കുന്ന റിങ്കുവിനെ സ്വീകരിയ്ക്കുവാന്‍ ന്യൂയോര്‍ക്കില്‍ താമസിയ്ക്കുന്ന പത്തനംതിട്ട ജില്ലയിലെ സുഹൃത്തുക്കളും പ്രവര്‍ത്തകരും ഒരുങ്ങികഴിഞ്ഞുവെന്ന് സംഘാടകര്‍ അറിയിച്ചു. കെപിസിസി നിര്‍വാഹകസമിതിയംഗം കൂടിയായ ഈ യുവനേതാവ് റാന്നിയുടെ പ്രിയങ്കര നേതാവും എം.എല്‍.എ.ുമായിരുന്ന പരേതനായ മൂഴിയ്ക്കല്‍ എം.സി. ചെറിയാന്റെയും രണ്ടാമത്തെ മകനാണ്. ഒക്ടോബര്‍ 8ന് വ്യാഴാഴ്ച വൈകുന്നേരം 8 മണിയ്ക്ക് ന്യൂയോര്‍ക്ക് ക്വീന്‍സിലുള്ള ടെയ്റ്റ് ഓഫ് കൊച്ചിന്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍(248-8, Union Turnpike, Bellerose, NY 11426) വച്ച് നടയ്ക്കുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. റിങ്കു ചെറിയാനെ 267-367-8897 ല്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അനില്‍ മാത്യു(ന്യൂയോര്‍ക്ക്): 516 996 6065

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.