You are Here : Home / USA News

സേവികാസംഘം വാര്‍ഷിക കോണ്‍ഫറന്‍സിന്‌ ന്യൂജേഴ്‌സിയില്‍ കൊടിയേറ്റം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 08, 2015 11:47 hrs UTC

ന്യൂജേഴ്‌സി: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്‌ കീഴില്‍ പതിനാറാമത്‌ സേവികാ സംഘം വാര്‍ഷിക കോണ്‍ഫറന്‍സിന്‌ ഒക്ടോബര്‍ 8 നു വ്യാഴാഴ്‌ച കൊടിയേറും. വൈകുന്നേരം ന്യൂജേഴ്‌സിയിലെ വുഡ്‌ ബ്രിഡ്‌ജ്‌ റിനൈസന്‍സ്‌ ഹോട്ടലില്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനി ഉദ്‌ഘാടനം നിര്‍വഹിക്കുന്നതോടെ ചടങ്ങുകള്‍ സമാരംഭിക്കും . ന്യൂജേഴ്‌സിയിലെ സെന്റ്‌ സ്റ്റീഫന്‍സ്‌ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആണ്‌ ഇത്തവണ കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നത്‌. കോണ്‍ഫറന്‍സിന്‌ എല്ലാവിധ അനുഗ്രഹങ്ങളും നല്‌കി സെന്റ്‌ സ്റ്റീഫന്‍സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവക വികാരി റവ. ക്രിസ്റ്റഫര്‍ ഡാനിയല്‍ ചടങ്ങുകളുടെ ചുക്കാന്‍ പിടിക്കുന്നു. "Women -uniquely designed and divinely commissioned " എന്ന മനോഹരമായ ഒരു തീം അടിസ്ഥാനമാക്കിയാണ്‌ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ്‌ നടത്തുന്നത്‌ . അമേരിക്കയില്‍ കുടുംബങ്ങളെ ദൈവിക പാതയില്‍ നടത്താന്‍ സ്‌ത്രീകളുടെ പങ്കു വലുതാണെന്ന തിരിച്ചറിവില്‍ നിന്നും ആണ്‌ വിപുലമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന ഈ തീം കൈ കൊണ്ടിട്ടുള്ളത്‌ . ദൈവിക പ്രഭാഷണങ്ങള്‍, ഗാന ശുശ്രുഷകള്‍, നിയമം, സാമ്പത്തികം , ആരോഗ്യ സെമിനാറുകള്‍ , ബൈബിള്‍ ക്വിസ്‌, മറ്റു കലാപരിപാടികള്‍ എന്നിവകൊണ്ട്‌ വളരെ വ്യത്യസ്‌തവും സമ്പന്നവും ആയിരിക്കും ഇത്തവണത്തെ കോണ്‍ഫറന്‍സ്‌. പരിപാടികളുടെ വൈവിധ്യം കൊണ്ടും ,പുതുമകള്‍ കൊണ്ടും ദൈവ വിളിയുടെ അപൂര്‍വ ചൈതന്യം പരമാവധി അംഗങ്ങളിലേക്ക്‌ പകരാന്‍ ഇത്തവണ കോണ്‍ഫറന്‍സിന്‌ കഴിയും എന്ന്‌ കോണ്‍ഫറന്‍സ്‌ കണ്‍വീനര്‍ ഷീബ ജോണ്‍സന്‍ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലെയും സേവികാ സംഘം പ്രവര്‍ത്തകരുടെ അഭൂത പൂര്‍വമായ പങ്കാളിത്തം കൊണ്ട്‌ രജിസ്‌ട്രേഷന്‍ വന്‍ വിജയം ആയിരിക്കുന്നതായി കോണ്‍ഫറന്‍സ്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ. എലിസബത്ത്‌ മാമന്‍ പ്രസാദും, സെക്രട്ടറി നീതി പ്രസാദും അറിയിച്ചു. പ്രമുഖ പ്രഭാഷകരായ ജയ എലിസബത്ത്‌ സാമുവല്‍ (ചെന്നൈ ), പ്രീണ മാത്യു (ഡാലാസ്‌ ) എന്നിവര്‍ മുഖ്യ പ്രാസംഗികര്‍ ആയിരിക്കും . ഒക്ടോബര്‍ 11 -ന്‌ ഞായറാഴ്‌ചയോടെ പതിനാറാമത്‌ സേവികാ സംഘം കോണ്‍ഫറന്‍സിന്‌ തിരശീല വീഴും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.