You are Here : Home / USA News

മല്ലപ്പള്ളി സംഗമം ഒക്ടോബര്‍ 10നു ഫിലാഡല്‍ഫിയായില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, October 08, 2015 11:56 hrs UTC

ഫിലാഡല്‍ഫിയ: മദ്ധ്യ തിരുവതാംകൂറിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളിലേക്കു കുടിയേറിയ മലയാളി കുടുംബങ്ങള്‍ക്കു ഒത്തുകൂടുവാനും, പരിചയം പുതുക്കുവാനും, പുതുതായി അമേരിക്കയിലേക്കു വരുന്നവര്‍ക്കു മാര്‍ഗ നിദ്ദേശങ്ങള്‍ നല്‍കുവാനുമായി തുടങ്ങിയ മല്ലപ്പള്ളി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ കുടുംബ സംഗമം, 2015 ഒക്ടോബര്‍ 10ആം തീയതി ശനിയാഴ്ച്ച 4:30നു ഫിലാഡല്‍ഫിയായിലെ ക്രിസ്‌റ്റോസ് മാര്‍ത്തോമാ പള്ളിയുടെ (9999 ഗാണ്ട്രി റോഡ്, ഫിലാഡല്‍ഫിയ, പി എ 19115) ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു. മല്ലപ്പള്ളി താലൂക്കില്‍പ്പെട്ട ഗ്രാമ പഞ്ചായത്തുകളായ മല്ലപ്പള്ളി, കുന്നന്താനം, കല്ലൂപ്പാറ, ആനിക്കാടു, കോട്ടാങ്ങല്‍, കൊറ്റനാടു, എഴുമറ്റൂര്‍, പുറമറ്റം എന്നിവടങ്ങളില്‍ നിന്നും, നെടുങ്ങടപ്പള്ളി തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നും അമേരിക്കയിലെ പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളില്‍ കുടിയേറിയവരുടെ ഏകദേശം 200ല്‍ പരം കുടുംബങ്ങളിടെ ഒത്തുചേരലാണു ശനിയാഴ്ച്ച നടക്കുന്നതു. മല്ലപ്പള്ളി ബസ് സ്റ്റാന്റിലെ ശൗചാലയം പുനരുദ്ധരിക്കുന്നതുള്‍പ്പടെ വിവിധങ്ങളായ ഭാവിപരിപാടികളാണു ആവിഷ്‌കരിക്കുന്നതെന്നു സംഘടനയുടെ സെക്രട്ടറി ബിനു ജോസഫ് ആനിക്കാട് പറഞ്ഞു. അതോടൊപ്പം സമൂഹത്തിന്റെ താഴേതട്ടിലുള്ള കുട്ടികള്‍ക്കു വിദ്യാഭ്യാസ സഹായം നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. എല്ലാ മല്ലപ്പള്ളിക്കാരും പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു : ചെറിയാന്‍ എബ്രഹാം 215 620 7324, ബിനു ജോസഫ് ആനിക്കാട് 267 235 4345, സിബി ചെറിയാന്‍ 267 694 5816.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.