You are Here : Home / USA News

കെസ്റ്ററും സംഘവും ഒരുക്കുന്ന സംഗീതനിശ ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 17ന്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Thursday, October 08, 2015 11:58 hrs UTC

. ന്യൂയോര്‍ക്ക്: ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകന്‍ കെസ്റ്റര്‍ ഒരുക്കുന്ന 'കെസ്റ്റര്‍ ലൈവ് 2015' സംഗീത പരിപാടി ഒക്ടോബര്‍ 17നു (ശനി) ന്യൂയോര്‍ക്കില്‍ നടക്കും. സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ഒരുക്കുന്ന കെസ്റ്റര്‍ ലൈവ് '2015' ക്യൂന്‍സ് കമ്മ്യൂണിറ്റി കോളേജലില്‍(2205, 56th Ave, Bayside, NY11361) വൈകുന്നേരം അഞ്ചിന് ആരംഭിക്കും. കെസ്റ്ററിനൊപ്പം ഗായകരായ ബിനോയ് ചാക്കോ, സിസിലി ഏബ്രഹാം, ക്രൈസ്തവ ഗാനശാഖയിലെ മികച്ച സംഗീത സംവിധായകന്‍ സുനില്‍ സോളമന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. ടിക്കറ്റിന്റെ വില്‍പ്പന വളരെ നല്ല രീതിയില്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഇനിയും പരിമിതമായ ടിക്കറ്റുകള്‍ മാത്രമേ ലഭ്യമായുള്ളൂ. പരിപാടിയോടനുബന്ധിച്ചു ഫ്രീ ആയി വാഹനങ്ങള്‍ പാര്‍ക്കിംഗ് ചെയ്യുവാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

വിവരങ്ങള്‍ക്ക്: ലാജി തോമസ്(പ്രമോദ്) 516 849 0368, ചാക്കോ മാത്യു(സണ്ണി)-917 578 4679, ജയിംസ് അലക്‌സ്: 917 692 0228, ജോജി ശാമുവേല്‍: 917-805-2590, ജോമോന്‍: 516-644-6724

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.