You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സ്; പിന്തുണയുമായി എന്‍ജിനിയറിംഗ് പ്രതിഭ

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Thursday, October 08, 2015 12:00 hrs UTC

. ഫോര്‍ട്ട് ലോഡര്‍ഡേല്‍ (ഫ്‌ളോറിഡ): പ്രതിഭയുടെ സൗഹൃദം അനുഭവിക്കുകയാണ് പ്രവര്‍ത്തന യൗവനം കൈമുതലാക്കിയ ഇന്ത്യ പ്രസ്‌ക്ലബ്ബ്. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അ മേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് പിന്തുണയുമായി വന്നിരിക്കുന്നത് കര്‍മ്മരംഗ ത്ത് വെന്നിക്കൊടി പാറിച്ച മലയാളിയാണ്. എന്‍ജിനിയറിംഗ് രംഗത്തെ പ്രതിഭയും ഫ്‌ളോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ ജിനിയേഴ്‌സില്‍ അംഗവുമായ ബാബു വര്‍ഗീസാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ തറവാട്ടു മഹിമയെ അംഗീകരിച്ച് സ്‌പൊണ്‍സറായത്. ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ടാണ് ബോര്‍ഡി ലേക്ക് ബാബു വര്‍ഗീസിനെ നിയമിച്ചത്. സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സുരക്ഷിതത്വം പരിരക്ഷിക്കുന്ന ചുമതലയുളള ഫ്‌ളോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണ ല്‍ എന്‍ജിനിയേഴ്‌സ് 1917 ല്‍ രൂപീകൃതമായി.

 

ഈ നിയമനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് തൃശൂര്‍ സ്വദേശിയായ ബാബു വര്‍ഗീസ്. അമേരിക്കയിലെ പന്ത്രണ്ടിലേറെ സംസ്ഥാനങ്ങളില്‍ ലൈസന്‍സുളള ബാബു വര്‍ഗീസി ന്റെ അബ്‌ടെക് എന്‍ജിനിയറിംഗ് വമ്പന്‍ പ്രോജക്ടുകളാണ് ഏറ്റെടുക്കുന്നത്. ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, അംബരചുംബികള്‍, എയര്‍പോര്‍ട്ടുകള്‍, ക്രൂസ് ടെര്‍മിനലുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ്‌സ്‌റ്റോറുകള്‍ എന്നിവയൊക്കെയാണ് സാധാരണ ഏറ്റെടുക്കാറുളള നിര്‍മ്മാ ണ പ്രവര്‍ത്തനങ്ങള്‍. ഫോര്‍ട്ട് ലോഡര്‍ഡേല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനില്‍ 1 മുതല്‍ 4 വ രെയുളള ഡിപ്പാര്‍ട്ടിംഗ് ഏരിയയിലെ പെഡസ്ട്രിയന്‍ കനോപിയുടെ നിര്‍മ്മാണം അടുത്ത യിടെയാണ് അബ്‌ടെക് എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയത്. ബഹാമസിലെ നാസാ ഇന്റ ര്‍ നാഷണല്‍ എയര്‍പോര്‍ട്ട് വികസനം, ഫോര്‍ട്ട് ലോഡര്‍ഡേല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മി നല്‍ 3 വികസനം, ന്യൂഓര്‍ലിയന്‍സ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹാംഗര്‍, ഒര്‍ലാ ന്‍ഡോ യൂണിവേഴ്‌സല്‍ സ്റ്റുഡിയോവിലെ റിസോര്‍ട്ടും പാര്‍ക്കുകളും എന്നിവയൊക്കെയാ ണ് ഇപ്പോള്‍ നിര്‍മ്മാണത്തിലുളളത്. മയാമിയിലെ ഷോപ്പിംഗ് കേന്ദ്രമായ പാംകോര്‍ട്ട്, ടെ ന്നസി യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം എന്നിവ യും അടുത്തയിടെ പൂര്‍ത്തിയാക്കി. വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അനുഗ്രഹം േപാലെയാണ് മയാമിയിലെ ഫാല്‍ക്കണ്‍ ലിയ പാര്‍ക്കില്‍ മഹാത്മാ ഗാന്ധി മെമ്മോറിയലിന്റെയും പ്രതിമയുടെയും നിര്‍ മ്മാണം അദ്ദേഹം പൂര്‍ത്തീകരിച്ചത്. മനസില്‍ എന്നും കുളിര്‍മയാവുന്ന ഗാന്ധി മെമ്മോറിയല്‍ ഇന്ത്യയുടെ മുന്‍ പ്രസിഡന്റും ശാസ്ത്രജ്ഞനുമായ ദിവംഗതനായ ഡോ. അബ്ദുള്‍ കലാം ആസാദ് അനാവരണം ചെയ്തു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും എന്‍ജിനിയറിംഗ് ബിരുദം നേടിയ ബാബു വര്‍ഗീസ് സ്‌കോളര്‍ഷിപ്പ് നേടിയാണ് അമേരിക്കയില്‍ ഉപരി പഠനത്തിനെത്തുന്നത്.

 

1986 ല്‍ അമേരിക്കയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം ഫോര്‍ട്ട് ലോഡര്‍ഡേല്‍ ആസ്ഥാനമായി അബ്‌ടെക് എന്‍ജിനിയറിംഗിന് 1988 ല്‍ തുടക്കമിട്ടു നിര്‍മ്മാണ രംഗത്തെ ഒന്നാംനിരക്കാരായ അബ്‌ടെക് എന്‍ജിനിയറിംഗിന്റെ ഡിസൈന്‍ ത യാറാക്കുന്നത് തൃശൂരുളള ഓഫിസിലാണ്. അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുളള ഡിസൈന്‍ നാട്ടിലിരുന്ന് തയാറാക്കുന്നു എന്ന അപൂര്‍വതയും അബ്‌ടെക് എന്‍ജിനിയറിംഗിനുണ്ട്. സി.പി.എ ബിരുദധാരിയായ ആഷയാണ് ഫോര്‍ട്ട് ലോഡര്‍ഡേലില്‍ താമസിക്കുന്ന ബാബു വര്‍ഗീസിന്റെ പത്‌നി. മൂത്ത പുത്രന്‍ ജോര്‍ജും പുത്രി ആന്‍മരിയയും യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസില്‍ സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളാണ്. ഇളയ പുത്രന്‍ പോള്‍ ആറാം ക്ലാസില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.