You are Here : Home / USA News

സംഗീത-നൃത്ത വിസ്മയക്കാഴ്ച്ചയായി 'ഋതുബഹാര്‍' ഒക്ടോബര്‍ 23ന് ഹൂസ്റ്റണില്‍

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, October 09, 2015 11:23 hrs UTC

ഹൂസ്റ്റണ്‍: സൗത്ത് ഇന്‍ഡ്യന്‍ യു.എസ്.ചേംബര്‍ ഓഫ് കൊമേഴ്‌സ് ശശിധരന്‍ നായരുടെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന സംഗീത നൃത്ത പരിപാടി 'ഋതുബഹാര്‍' ഒക്ടോബര്‍ 23ന് ഹൂസ്റ്റണില്‍ അരങ്ങേറുന്നു. വൈകീട്ട് 6.30 ന് ഇമ്മാനുവല്‍ സെന്ററില്‍ (12801 Sugar Ridge Blvd, Stafford, TX 77477) ആരംഭിക്കുന്ന ഋതുബഹാര്‍ നാദ വര്‍ണ്ണക്കാഴ്ച്ചകളുടെ മായാപ്രപഞ്ചം തീര്‍ക്കും. ഹിന്ദുസ്ഥാനി സംഗീതജ്ഞനും മലയാളത്തിലെ സിനിമ പിന്നണി ഗാന സംവിധായകന്‍ കൂടിയായ പണ്ഡിറ്റ് രമേഷ് നാരായണിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നെത്തുന്ന അതുല്യകലാപ്രതിഭകള്‍ ഋതുബഹാറിന്റെ ഭാഗമായി ചേര്‍ന്ന് പരിപാടികളില്‍ പങ്കുചേരും. മലയാളികളുടെ പ്രിയ ചലച്ചിത്ര താരങ്ങളായ ജഗദീഷും, രചനാ നാരായണന്‍കുട്ടിയും, ഐഡിയാ സ്റ്റാര്‍ സിംഗര്‍ താരങ്ങളുമൊക്കെ ചേര്‍ന്ന് ഗംഭീരമാക്കുന്ന 'ഋതു ബഹാര്‍' കാണികള്‍ക്ക് അവാച്യമായ കലാവിരുന്ന് സമ്മാനിക്കും. നൃത്തവും സംഗീതവും സമന്വയിപ്പിച്ച് ആസ്വാദനത്തിന്റെ പുതിയ മാനം തീര്‍ക്കുന്ന ഋതുബഹാറിന്റെ സംവിധായകന്‍ വിനോദ് മങ്കടയാണ്. പരിപാടിയുടെ കോര്‍ഡിനേറ്ററായി ജോര്‍ജ്ജ് കോലച്ചേരില്‍ പ്രവര്‍ത്തിക്കുന്നു. പ്രവാസികളുടെ പ്രിയസഖി മലയാളി എഫ്.എം. ആണ് പരിപാടികളുടെ ഔദ്യോഗീക മീഡിയാ പാര്‍ട്ട്ണര്‍. പരിപാടി കാണുന്നതിനായി വിവിധ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റ് വില്പന പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ്ജ് കോലച്ചേരില്‍: 832-202-4332 ശശിധരന്‍ നായര്‍: 832 860 0371 ഡോ. ജോര്‍ജ്ജ് കാക്കനാട്ട്-281-723-8520

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.