You are Here : Home / USA News

മുസ്ലീം ഫാമിലി ഡെ ഒക്ടോബര്‍ 10 ശനി ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 09, 2015 11:27 hrs UTC

. പ്ലാനൊ: ഇസ്ലാമിക്ക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ICNA) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫാമിലിയെ ഈദ് ഫെസ്റ്റ് ആഘോഷങ്ങള്‍ ഒക്ടോബര്‍ 10 ശനിയാഴ്ച പ്ലാനൊ ഓക്ക് പോയിന്റ് പാര്‍ക്കില്‍ ഉച്ചക് 1 മണി മുതല്‍ നടക്കുന്നതാണ്. നോര്ത്ത് ടെക്‌സസ്സില്‍ നടക്കുന്ന ഏറ്റവും വലിയ ഈദ് ആഘോഷങ്ങളോടൊപ്പം വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഡോര്‍ പ്രൈസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രുചികരമായ ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 972 669 9625 ICNA DALLAS.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. എല്ലാ വര്‍ഷവും ഐ.സി.എന്‍.എയുടെ ആഭിമുഖ്യത്തില്‍ രാജവ്യാപകമായി നടത്തപ്പെടുന്ന മുസ്ലീം ഫാമിലി ഡെയില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം കുടുംബങ്ങള്‍ പങ്കെടുക്കുന്ന ഒന്നാണ് നോര്‍ത്ത് ടെക്‌സസ്സില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.