You are Here : Home / USA News

ഡാലസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ്‌ നൂറോനൊയുടെ ഓര്‍മ്മപെരുന്നാള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, October 10, 2015 11:41 hrs UTC

ഡാലസ്‌: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഡാലസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ്‌ നൂറോനൊയുടെ ഓര്‍മ്മ പെരുന്നാളും 38ാം വാര്‍ഷികാഘോഷവും ഒക്ടോബര്‍ 16, 17, 18 (വെളളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസിന്റെ സാന്നിധ്യത്തില്‍ നടത്തുന്നു. ഒക്ടോബര്‍ 11 നു(ഞായര്‍) വി. കുര്‍ബാനാനന്തരം വികാരി വെരി. റവ. ജോണ്‍ വര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പാ കൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. 16 ന്‌ (വെളളി) ഭക്ത സംഘടനകളുടെ വാര്‍ഷീകാഘോഷം വിവിധ കലാപരിപാടികളോടെ നടത്തപ്പെടും. ഡാന്‍സ്‌ ,സംഗീതം, ലഘുനാടകം എന്നിങ്ങനെ വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുളള കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ നടത്തിപ്പിനായി ഈവന്റ്‌ കോര്‍ഡിനേറ്ററന്മാരായ ബാബു കുര്യാക്കോസ്‌, മേഴ്‌സി അലക്‌സ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടത്തി വരുന്നു. ക്രിസ്‌തുവിന്റെ മുന്നോടിയായി അവതരിപ്പിച്ച ധീര രക്ത സാക്ഷിയായ 'സ്‌നാപക യോഹന്നാന്റെ ' ത്യാഗോജ്വലമായ ജീവിത കഥയുടെ നാടക ആവിഷ്‌കാരം ഈ വര്‍ഷത്തെ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ഏറ്റവും മികവാര്‍ന്ന ഒരിനമായിരിക്കും. 17നു(ശനി) വൈകിട്ട്‌ 6.30 ന്‌ സന്ധ്യാ പ്രാര്‍ഥനയും, തുടര്‍ന്ന്‌ പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ റവ. ഫാ. പ്രദോഷ്‌ മാത്യു (െസന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌, ഒക്‌ ലഹോമ) വചന പ്രഭാഷണവും നടത്തും. 18നു (ഞായര്‍) രാവിലെ 8.15 ന്‌ പ്രഭാത പ്രാര്‍ഥനയെ തുടര്‍ന്ന്‌ അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ മുത്തുക്കുട, കൊടി, വര്‍ണ്ണക്കുട എന്നിവകളും മേന്തി ചെണ്ട, വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന ഭക്തി നിര്‍ഭരമായ റാസ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകും. പളളി ഗായക സംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ പെരുന്നാളിന്‌ മാറ്റു കൂട്ടും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വെരി. റവ. ജോണ്‍ വര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പാ (വികാരി), സോണി ജേക്കബ്‌ (വൈസ്‌ പ്രസിഡന്റ്‌) സെസില്‍ മാത്യു (സെക്രട്ടറി), ബിജു തോമസ്‌ (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ പളളി മാനേജിങ്‌ കമ്മറ്റി വേണ്ടതായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്‌ അനില്‍ ഏബ്രഹാം, ബാബു തോമസ്‌, നൈനാന്‍ വര്‍ഗീസ്‌, രാജു ഈപ്പന്‍, റെജി സി. എബ്രഹാം എന്നിവരും കുടുംബാംഗങ്ങളുമാണ്‌. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ നടത്തപ്പെടുന്ന സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ സമാപനമാകുമെന്നും കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത്‌ ജോര്‍ജ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.