You are Here : Home / USA News

തോക്കു വില്പനയില്‍ അമേരിക്കയില്‍ റിക്കാര്‍ഡു വര്‍ദ്ധന

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 10, 2015 11:51 hrs UTC

വാഷിംഗടണ്‍ ഡി.സി: 2015 സെപ്റ്റംബര്‍ മാസം അമേരിക്കയില്‍ വിറ്റഴിഞ്ഞ തോക്കുകളുടെ എണ്ണത്തില്‍ റിക്കാര്‍ഡു വര്‍ദ്ധന.എഫ്.ബി.ഐ.പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സെപ്റ്റംബര്‍ മാസം മാത്രം തോക്കു വാങ്ങുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം 1, 795 102 ആണെന്നും, കഴിഞ്ഞവര്‍ഷം ഇതേ സമയം ലഭിച്ച അപേക്ഷകരുടെ എണ്ണത്തേക്കാള്‍ 23% വര്‍ദ്ധനവാണ് കാണിക്കുന്നതെന്നും ചൂണ്ടികാണിക്കുന്നു.
 
2015 മെയ് മുതല്‍ സെപ്റ്റംബര്‍ വരെ 8251 381 അപേക്ഷകള്‍ സൂഷ്മ പരിശോധന നടത്തിയ അര്‍ഹതപ്പെട്ടവര്‍ക്ക് തോക്ക് വാങ്ങുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കംപ്യൂട്ടര്‍, ഫോണ്‍ മുഖേനെ എഫ്.ബി.ഐ.ക്ക് ബാക്ക് ഗ്രൗണ്ട് ചെക്കിനുള്ള അപേക്ഷയോടൊപ്പം കാഷ്യര്‍ ചെക്ക് നല്‍കിയാല്‍ എളുപ്പത്തില്‍ പരിശോധന പൂര്‍ത്തീകരിച്ചു തോക്ക് സ്വന്തമാക്കുന്നതിനുള്ള അനുമതി ലഭിക്കുമെന്നതാണ് ആവശ്യക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന ഉണ്ടാകുന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
 
ലോകത്തിലെ മറ്റേതു രാജ്യങ്ങളേക്കാളും ഗണ്‍ വയലന്‍സ് നടക്കുന്നത് അമേരിക്കയിലാണെന്ന് ഒറിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പ് സംഭവത്തിനുശേഷം പ്രസിഡന്റ് ഒബാമ തന്നെ സമ്മതിച്ചിരുന്നു.
 
ഗണ്‍ ലോബിയുടെ ശക്തമായ സമ്മര്‍ദത്തെ അതിജീവിക്കുവാന്‍ ഫെഡറല്‍ സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും പരാജയപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ടെക്‌സസ് സംസ്ഥാനത്ത് കോളേജ് ക്ലാസ്സുകളില്‍ പോലും കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിനുള്ള അനുമതി നിയമം മൂലം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.