You are Here : Home / USA News

ഡോ.ഏബ്രഹാം മാര്‍ പൗലോസ് ഇന്റര്‍നാഷ്ണല്‍ പ്രയര്‍ ലൈനില്‍ വചനശുശ്രൂഷ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, October 10, 2015 11:52 hrs UTC

 
ഹൂസ്റ്റണ്‍ : എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം ടെലികോണ്‍ഫറന്‍സ് വഴിയായി നൂറുകണക്കിന് വ്യക്തികള്‍ക്ക് ആശ്വാസം പകര്‍ന്നുനല്‍കികൊണ്ടിരിയ്ക്കുന്ന ഇന്റര്‍നാഷ്ണല്‍ പ്രയര്‍ലൈനില്‍(ഐപിഎല്‍) ഒക്ടോബര്‍ 13ന് രാത്രി 9 മണിയ്ക്ക്(ന്യൂയോര്‍ക്ക് സമയം) മാര്‍ത്തോമ്മാ സഭയുടെ ഡല്‍ഹി ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌ക്കോപ്പാ തിരുവചന ശുശ്രൂഷ നടത്തുന്നതാണ്.
 
ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ സഭാ വ്യത്യാസം കൂടാതെ ഒന്നായി സംഘടിപ്പിച്ച് സുവിശേഷീകരണം നടത്തുന്ന യുണൈറ്റഡ് പ്രയര്‍ ഫോര്‍ ഇന്ത്യാ(യുസിപിഐ) യുടെ അമേരിക്കന്‍ പര്യടന ടീമിന് നേതൃത്വം നല്‍കി വരുകയാണ് തിരുമേനി. ഒക്ടോബര്‍ 7 മുതല്‍ 19 വരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ എക്യൂമെനിക്കല്‍ യോഗങ്ങള്‍ ക്രമീകരിച്ച് നടത്തിക്കൊണ്ടിരിയ്ക്കുന്ന ടീമിലെ മറ്റംഗങ്ങളായ അഡ്വ.പ്രകാശ്.പി.തോമസ്(മാര്‍ത്തോമ്മ സഭ അത്മായ ട്രസ്റ്റി), ഡോ.രാജു ഏബ്രഹാം (ലുധിയാനാ മെഡിക്കല്‍ കോളേജ്), സാം.ജെ.ദാസ്(ഡല്‍ഹി)എന്നിവരും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതാണ്.
 
സഭാ വ്യത്യാസമെന്യേ ഏവരും പങ്കാളികളാകത്തക്കവണ്ണം രൂപീകരിച്ച എക്യൂമെനിക്കല്‍ ടെലി കോണ്‍ഫറന്‍സ് പ്രാര്‍ത്ഥനാ കൂട്ടായ്മയായി ഇന്റര്‍നാഷ്ണല്‍ പ്രയര്‍ലൈനില്‍ ബന്ധപ്പെടേണ്ട നമ്പര്‍: 1-605-562-3140,
അലക്‌സ് കോഡ്- 656750
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടി.എ.മാത്യു, ഹൂസ്റ്റണ്‍- 713-436-2207
സി.വി.ശാമുവേല്‍, ഡിട്രോയിറ്റ്-586-216-0602

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.