You are Here : Home / USA News

ബ്ര. റോയി ജോസഫ്‌ എസ്‌.ജെ ഡീക്കന്‍ പട്ടത്തിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, October 11, 2015 12:18 hrs UTC

ബോസ്റ്റണ്‍: ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയുടെ കീഴിലും, ബോസ്റ്റണ്‍ സീറോ മലബാര്‍ ഇടവകയിലും ഇദംപ്രദമമായി ഒരു വൈദീക വിദ്യാര്‍ത്ഥിക്ക്‌ ഡീക്കന്‍ പദവി നല്‍കി. ഈശോ സഭാംഗമായ ബ്രദര്‍ റോയി കഴിഞ്ഞ രണ്ടുവര്‍ഷമായി ബോസ്റ്റണ്‍ സീറോ മലബാര്‍ പള്ളിയിലെ ആരാധനാക്രമങ്ങളിലെ സജീവ സാന്നിധ്യമാണ്‌. സീറോ മലബാര്‍ സഭയോടുള്ള ബ്ര. റോയിയുടെ ഈ സ്‌നേഹമാണ്‌ ബോസ്റ്റണ്‍ സീറോ മലബാര്‍ ഇടവകയെ തന്റെ ഡീക്കന്‍ പട്ട സ്വീകരണത്തിന്‌ തെരഞ്ഞെടുത്തത്‌. ഒക്‌ടോബര്‍ നാലാം തീയതി ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ കൈവെയ്‌പ്‌ ശുശ്രൂഷ വഴി ബ്ര. റോയി ഡീക്കന്‍ പജവിയിലെത്തി. ഇടവക വികാരി ഫാ. മാത്യു പോത്താലില്‍ വി.സിയുടെ സാന്നിധ്യവും നേതൃത്വവും ശ്ശാഘനീയമായിരുന്നു. തിരുകര്‍മ്മങ്ങള്‍ക്ക്‌ ഈശോ സഭയുടെ പ്രൊവിന്‍ഷ്യാള്‍ റവ. റൊണാള്‍ഡ്‌ മെര്‍സിയെ എസ്‌.ജെ, കമ്യൂണിറ്റി റെക്‌ടര്‍ റവ. ജയിംസ്‌ ഗാര്‍ട്ട്‌ലന്റ്‌ എസ്‌.ജെ, ആര്‍ച്ച്‌ ഡീക്കന്‍ റവ. വര്‍ഗീസ്‌ നായ്‌ക്കംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സഹകാര്‍മികരായി ഫാ. ഡോളിച്ചന്‍ എസ്‌.ജെ, ഫാ. പിന്റോ പോള്‍, ഫാ. തോമസ്‌ വള്ളോമറ്റം എന്നിവരും പങ്കെടുത്തു. സെന്റ്‌ മാര്‍ത്താ, ആരാധന എന്നീ സഭകളിലെ സിസ്റ്റേഴ്‌സിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. 1970-ല്‍ ഡീക്കന്‍ റോയിയുടെ കുടുംബം അമേരിക്കയിലെ ന്യൂജേഴ്‌സി സംസ്ഥാനത്ത്‌ എത്തി. വൈക്കത്തുചേരി ഐസക്‌ ജോസഫിന്റേയും റോസ്‌ ജോസഫിന്റേയും മകനായ ഡീക്കന്‍ റോയി മെഡിസിന്‍ (എം.ഡി) ബിരുദധാരിയാണ്‌. ചിക്കാഗോ ലയോള കോളജിലും, ബോസ്റ്റണ്‍ കോളജിലും പഠനം പൂര്‍ത്തിയാക്കുന്ന ഡീക്കന്‍ റോയി 2016 ജൂണ്‍ 11-ന്‌ വൈദീകപട്ടം സ്വീകരിക്കും. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലും, ബോസ്റ്റണ്‍ ഇടവകയിലും ആദ്യമായി നടന്ന ഈ തിരുകര്‍മ്മം പുതുതലമുറയ്‌ക്കും ഈ ഇടവകയ്‌ക്കും പ്രേരണയും പ്രചോദനവുമാകട്ടെ എന്ന്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ തന്റെ പ്രസംഗമധ്യേ ഉത്‌ബോധിപ്പിച്ചു. തന്റെ മാതാപിതാക്കളുടേയും ബന്ധുജനങ്ങളുടേയും സാന്നിധ്യത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്കുശേഷം ബോസ്റ്റണ്‍ സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്കും, കൈക്കാരന്മാര്‍ക്കും, വിശിഷ്യ ഇടവക വികാരി ഫാ. മാത്യു പോത്താലിനും ഡീക്കന്‍ റോയി നന്ദി അര്‍പ്പിച്ചു. സ്‌നേഹവിരുന്നിനുശേഷം മൂന്നുമണിയോടെ തിരുകര്‍മ്മങ്ങള്‍ സമാപിച്ചു. ബിജു തൂമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.