You are Here : Home / USA News

പതിനെട്ടാം സരസ്വതി അവാര്‍ഡ്‌ ഫെസ്റ്റിവല്‍ നവംബര്‍ 14-ന്‌

Text Size  

Story Dated: Sunday, October 11, 2015 12:27 hrs UTC

 
ന്യൂയോര്‍ക്ക്‌: ഭാരതീയ സംസ്‌കാരം അമേരിക്കയില്‍ വളരുന്ന ഇന്ത്യന്‍ വംശജരുടെ ഇളംതലമുറയ്‌ക്ക്‌ പകരുകയും, സംഗീത-നൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കലാപ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന പതിനെട്ടാം സരസ്വതി അവാര്‍ഡിനുള്ള മത്സരങ്ങള്‍ നവംബര്‍ 14-ന്‌ ന്യൂയോര്‍ക്കില്‍ നടക്കും.

നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലും താമസിക്കുന്ന ഇന്ത്യന്‍ വംശജരുടെ നാലു വയസു മുതല്‍ 20 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ ഈ മത്സരത്തില്‍ പങ്കെടുക്കാം.

പ്രീ ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ്‌ സോളോ മത്സരം നടക്കുന്നത്‌.

മത്സര ഇനങ്ങള്‍: ഭാരതനാട്യം, നാടോടി നൃത്തം, ഇന്ത്യന്‍ ഭാഷകളിലെ സംഗീതം, ശാസ്‌ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നിവയാണ്‌.

ക്വീന്‍സിലെ ഗ്ലെന്‍ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നവംബര്‍ 14-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം 5 മണിക്ക്‌ വിശിഷ്‌ടാതിഥികളും നൃത്ത-സംഗീത ഗുരുക്കളും, സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കുന്ന വേദിയില്‍ വെച്ച്‌ സരസ്വതി അവാര്‍ഡുകള്‍ സമ്മാനിക്കും.

അമേരിക്കയിലെ വിവിധ നൃത്ത-സംഗീത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന സമൂഹ നൃത്ത- സംഗീത വിരുന്നും അവാര്‍ഡ്‌ ദാന ചടങ്ങിനു മാറ്റുകൂട്ടും. പ്രവേശനം സൗജന്യം.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ ഒന്നിനു മുമ്പ്‌ പേര്‌ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ സംഘാടകര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ബന്ധപ്പെടുക: ജോജോ തോമസ്‌ (516 455 9739), മാത്യു സിറിയക്‌ (516 294 7718), ഡോ. അശോക്‌ കുമാര്‍ (516 385 6150), സെബാസ്റ്റ്യന്‍ തോമസ്‌ (516 681 8665), മറിയ ഉണ്ണി (516 825 0394), ബി. അരവിന്ദാക്ഷന്‍ (516 616 0233). ഇമെയില്‍ : saraswathiawards@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.