You are Here : Home / USA News

ഫിലാഡല്‍ഫിയാ കാത്തലിക്‌ അസോസിയേഷന്റെ താങ്ക്‌സ്‌ഗിവിംഗ്‌ ആഘോഷങ്ങള്‍ നവംബര്‍ 14 ശനിയാഴ്‌ച്ച

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, October 13, 2015 12:43 hrs UTC

. ഫിലഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ സീറോ മലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കാ സമൂഹങ്ങളുടെ ഏറ്റവും വലിയ ഐക്യവേദിയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസോസിയേഷന്‍ (ഐ. എ. സി. എ.) അമേരിക്കയിലെമ്പാടും നവംബര്‍ മാസത്തെ നാലാമത്തെ വ്യാഴാഴ്‌ച്ച ആഘോഷിക്കുന്ന വിളവെടുപ്പിന്റെയും, നന്ദിപ്രകടനത്തിന്റെയും ഉല്‍സവമായ താങ്ക്‌സ്‌ഗിവിംഗ്‌ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. നവംബര്‍ 14 ശനിയാഴ്‌ച്ച നാലുമണിമുതല്‍ സെ. തോമസ്‌ സീറോമലബാര്‍ ഫൊറോനാപള്ളിയുടെ ആഡിറ്റോറിയത്തിലാണ്‌ ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. പൊതുസമ്മേളനം, താങ്ക്‌സ്‌ഗിവിംഗ്‌ ഡിന്നര്‍, വിവിധ കലാപരിപാടികള്‍ എന്നിവ?ആഘോഷങ്ങളുടെ ഭാഗമായുണ്ടാവും. ഫിലാഡല്‍ഫിയാ അതിരൂപതയുടെ കള്‍ച്ചറല്‍ മിനിസ്‌ട്രി ഡയറക്ടര്‍ റവ. ഫാ. ബ്രൂസ്‌ ലെവന്‍ഡസ്‌കി തദവസരത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഏഷ്യാനെറ്റ്‌ യു. എസ്‌. എ. വാര്‍ത്താ അവതാരകനും, പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഡോ. കൃഷ്‌ണാ കിഷോര്‍, ന}യോര്‍ക്ക്‌ റോക്ക്‌ലാന്‍ഡ്‌ കൗണ്ടി നിയമസഭാംഗം ഡോ. ആനി പോള്‍, സിനിമാതാരം വിനോദ്‌ ചെംബന്‍ ജോസ്‌ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത്‌ താങ്ക്‌സ്‌ഗിവിംഗ്‌ സന്ദേശങ്ങള്‍ നല്‍കും. പരമ്പരാഗത ശൈലിയില്‍ തയാറാക്കുന്ന വിഭവസമൃദ്ധമായ താങ്ക്‌സ്‌ഗിവിംഗ്‌ ഡിന്നര്‍ ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായിരിക്കും. നാട്ടില്‍നിന്നും പുതുതായി അമേരിക്കയിലെത്തി താമസമാക്കിയവര്‍ക്ക്‌ അമേരിക്കന്‍ കള്‍ച്ചറിന്റെ ഭാഗമായുള്ള താങ്ക്‌സ്‌ഗിവിംഗ്‌ ആഘോഷങ്ങളുടെ പ്രാധാന്യവും, ലക്ഷ്യവും മനസിലാക്കുന്നതിനു ഇതു സഹായിക്കും. വിവിധ കലാപരിപാടികളും ടാലന്റ്‌ ഷോയും ആഘോഷങ്ങളുടെ ഭാഗമായുണ്ടാവും. സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. ഒരാള്‍ക്ക്‌ പത്തു ഡോളറും, 4 പേരടങ്ങുന്ന ഫാമിലിക്ക്‌ 25 ഡോളറുമാണു രജിസ്‌ട്രേഷന്‍ ഫീസ്‌. സീറോമലബാര്‍ പള്ളിയിലെ ടിക്കറ്റ്‌ സെയില്‍സ്‌ കിക്ക്‌ ഓഫ്‌ ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവറ്‌ക്കു നല്‌കി സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവല്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ കൂട്ടായ്‌മയിലുള്ള മറ്റു പള്ളികളിലും ടിക്കറ്റുകള്‍ ലഭ്യമാണു. ഫിലാഡല്‍ഫിയ ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ ഡയറക്ടര്‍ ബോര്‍ഡ്‌ ചെയര്‍മാനും, സെന്റ്‌ ജൂഡ്‌ സീറോമലങ്കര ഇടവകവികാരി റവ. ഫാ. സജി മുക്കൂട്ട്‌ വൈസ്‌ ചെയര്‍മാനും, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു മണക്കാട്ട്‌ എന്നിവര്‍ ബോര്‍ഡ്‌ അംഗങ്ങളും, ക്രിസ്റ്റീനാ പയസ്‌ പ്രസിഡന്റും, വിന്‍സന്റ്‌ ഇമ്മാനുവല്‍ ജനറല്‍ സെക്രട്ടറിയും, ചാര്‍ലി ചിറയത്ത്‌ ട്രഷററുമായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസോസിയേഷനില്‍ വിശാലഫിലാഡല്‍ഫിയാ റീജിയണില്‍പ്പെടുന്ന സീറോമലബാര്‍, സീറോമലങ്കര, ലാറ്റിന്‍, ക്‌നാനായ സമുദായങ്ങളിലെ എല്ലാ കുടുംബങ്ങളും അംഗങ്ങളാണ്‌. 1978 ല്‍ ചെറിയരീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസോസിയേഷന്‍ ഇന്നു 800 ല്‍ പരം കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഒരു അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ എന്നരീതിയില്‍ വളര്‍ ന്നിരിക്കുന്നു. താങ്ക്‌സ്‌ഗിവിംഗ്‌ ആഘോഷങ്ങളോടൊപ്പം തൊഴില്‍ രഹിതരായവര്‍ക്ക്‌ ജോലി കണ്ടെത്തുന്നതിനുള്ള സാംകേതിക ഉപദേശങ്ങളും, ജോലിദാതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിനുള്ള സൗകര്യങ്ങളും ഐ. എ. സി. എ. ഈ വര്‍ഷം പ്ലാന്‍ ചെയ്യുന്നുണ്ട്‌. ഈ സേവനം പ്രയോജനപ്പെടുത്തണമെന്നുള്ളവര്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. ഷാജി സില്‍വ 267 245 0231, ക്രിസ്റ്റീനാ പയസ്‌ 267 294 5426, വിന്‍സന്റ്‌ ഇമ്മാനുവല്‍ 215 880 3341, ചാര്‍ലി ചിറയത്ത്‌ 215 428 1282.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.