You are Here : Home / USA News

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജന സമ്മേളനത്തിന് അനുഗ്രഹീതമായ സമാപനം

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, October 13, 2015 12:44 hrs UTC

. സാന്‍ഫ്രാന്‍സിസ്‌കോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ 17-മത് ഭദ്രാസന യുവജന സമ്മേളനം ആത്മീയ ഉണര്‍വ്വ് സമ്മാനിച്ച് സമാപിച്ചു. ഒക്ടോബര്‍ 2 മുതല്‍ 4 വരെ സാന്‍ഫ്രാന്‍സിസ്‌കോ സിലിക്കണ്‍വാലി മാര്‍ത്തോമ്മ ഇടവക ആതിത്ഥ്യം അരുളിയ സമ്മേളനം ഭദ്രാസനാധിപന്‍ അഭ.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്‌ക്കോപ്പാ ഉത്ഘാടനം ചെയ്തു. മാര്‍ത്തോമ്മാ യുവജന സഖ്യം പ്രസിഡന്റ് അഭി.ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌ക്കോപ്പ, ഭദ്രാസന യുവജന സഖ്യം വൈ.പ്രസിഡന്റ് റവ.ബിന്ദു ശാമുവേല്‍, റവ.എബ്രഹാം സ്‌കറിയ, റവ.ജയിംസ് മക്‌ഡൊണാള്‍ഡ് എന്നിവര്‍ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കി. Bloom Where you are planted എന്ന സമ്മേളന ചിന്താവിഷയം ആഴമായി പഠിക്കുന്നതിനും, പുതിയ ദര്‍ശനങ്ങള്‍ക്ക് രൂപം നല്‍കുവാനും മൂന്നു ദിവസത്തെ സമ്മേളനം മുഖാന്തരമായി. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി യുവജന സഖ്യാംഗങ്ങളും വൈദീകരും പങ്കെടുത്ത കോണ്‍ഫ്രന്‍സില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ ആത്മീയ ജീവിതത്തിന് ചൈതന്യം സമ്മാനിക്കുന്നതായി. ചിന്താവിഷയത്തെ അധീകരിച്ചുള്ള പഠനങ്ങള്‍, ചര്‍ച്ചകള്‍, ആരാധന, ടാലന്റ് ഷോ തുടങ്ങിയ സമ്മേളനത്തിന്റെ അനുഗ്രഹത്തിന് ചൈതന്യമേകി. ഭദ്രാസന യുവജനസഖ്യത്തിന്റെ മുഖപത്രമായ 'യുവധാര' യുടെ സമ്മേളന വിശേഷാല്‍ പതിപ്പ് കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് പ്രകാശനം ചെയ്തു. റവ.റോയ് മാത്യു, റവ.ഡെന്നീസ് എബ്രഹാം, റവ.ജോണ്‍ ഉമ്മന്‍, യുവജനസഖ്യം ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, അസംബ്ലി അംഗങ്ങള്‍, യുവജനസഖ്യം ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, അസംബ്ലി അംഗങ്ങള്‍, യുവജനസഖ്യം പൂര്‍വ്വകാല പ്രവര്‍ത്തകര്‍, ഭദ്രാസന കൗണ്‍സില്‍, അസംബ്ലി അംഗങ്ങള്‍ തുടങ്ങിയവര്‍ കോണ്‍ഫ്രന്‍സില്‍ സംബന്ധിച്ചു. ഭദ്രാസന യുവജന സഖ്യമായി നടത്തുന്ന 'ബോതില്‍ മിഷന്‍' പ്രവര്‍ത്തനങ്ങളുടെ ധനസഹായം വിവിധ യുവജനസഖ്യം ശാഖകള്‍ സമ്മേളനത്തില്‍ നല്‍കുകയുണ്ടായി. അടുത്ത സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം അഭി.തിരുമേനിമാരുടെ കൈയ്യില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി. സിലിക്കണ്‍ വാലി മാര്‍ത്തോമ്മാ ഇടവക വികാരി റവ.ബിജു.പി.സൈമണ്‍, റോബിന്‍ ചെള്ളിയില്‍, ടെനി കുര്യന്‍, ലിനേഷ് ജോണ്‍ എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭദ്രാസന യുവജനസഖ്യം കൗണ്‍സില്‍ അംഗങ്ങള്‍ ആയ റവ.ബിനു ശാമുവേല്‍, റജി ജോസഫ്, മാത്യൂസ് തോമസ്, ലാജി തോമസ് എന്നിവര്‍ ഏവരോടുള്ള നന്ദിയെ പ്രകാശിപ്പിച്ചു. ഭദ്രാസന മീഡിയ കമ്മറ്റിക്ക് വേണ്ടി സക്കറിയ കോശി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.