You are Here : Home / USA News

ജോയ്‌ ഇട്ടനെ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി നാമ നിര്‍ദ്ദേശം ചെയ്‌തു

Text Size  

Story Dated: Tuesday, October 13, 2015 12:51 hrs UTC

. ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്‌കുന്നതും ഫൊക്കാനയുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നായ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അതിന്റെ മുന്‍ പ്രസിഡന്റും നിലവില്‍ ഫൊക്കാന ട്രഷററും കല ,സാംസ്‌കാരിക, സാമൂദായിക, രംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമയുമായ ജോയ്‌ ഇട്ടനെ 2016 ല്‍ നടക്കുന്ന ഫൊക്കാനയുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി നാമ നിര്‍ദ്ദേശം ചെയ്‌തുതായി പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ്‌ സെക്രട്ടറി ആന്റോ വര്‍ക്കി,എന്നിവര്‍ അറിയിച്ചു. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌ എന്ന നിലയില്‍ ജോയ്‌ ഇട്ടന്‍ സംഘടനയുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക്‌ നല്‍കിയ സംഭാവനകളും നിലവില്‍ ഫൊക്കാനയുടെ ട്രഷറര്‍ എന്ന നിലയില്‍ നടത്തി വരുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും , സേവനരംഗത്ത്‌ കഴിവും പ്രാപ്‌തിയുമുള്ള ഒരു വ്യക്‌തി എന്ന നിലയില്‍, ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച്‌ തന്റെ കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹത്തെ എക്‌സിക്യൂട്ടീവ്‌ വൈസ്‌പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യുന്നതെന്ന്‌ അവര്‍ അറിയിച്ചു. ഫൊക്കാനയുടെ പുതിയ മാര്‍ഗദര്‍ശനത്തിലൂടെ ജനഹൃദയങ്ങളിലേക്ക്‌ ആകര്‍ഷിക്കത്തക്ക വിധത്തില്‍ അതിന്റെ രൂപകല്‌പനയില്‍ മാറ്റം വരുത്തുണമെന്ന്‌ അടുത്ത എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായ ജോയ്‌ ഇട്ടനോട്‌ അസോസിയേഷന്‍ അപേഷിച്ചു. സമൂഹത്തിന്‌ നന്മകള്‍ ചെയ്യുമ്പോഴാണ്‌ നാം ജനസമ്മതരാകുന്നത്‌. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക്‌ ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം, അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കളുടെ കലാശ കൊട്ട്‌ അയിരിക്കണം കണ്‍വന്‍ഷന്‍ എന്നത്‌. സംഘടനകള്‍ നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ സംഘടനകളെ തേടി വരുമെന്നും എല്ലവേരയും ഒത്തു ഒരുമിച്ചു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച്‌ മലയാളി സംഘടനകളെ, പ്രത്യേകിച്ച്‌ ഫൊക്കാനയുടെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതിയിലാകണം ഇനിയുള്ള ഫൊക്കാനയുടെ പ്രായണം എന്നു അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കാര്യപ്രാപ്‌തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നതാണ്‌ മറ്റൊരു ആവശ്യം. പല സംഘടനകളും യുവാക്കളെ മുന്നോട്ടു കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെങ്കിലും ഇതു വാക്കാല്‍ മാത്രം ഒതുങ്ങുന്നതായി നാം കാണുന്നു. മാലയാളി സമൂഹം നേരിടുന്ന ഗൗരവമേറിയ പല പ്രശ്‌നങ്ങളും മലയാളി സംഘടനകള്‍ കാണാത്ത ഭാവം നടിക്കുന്നുണ്ട്‌. പല സംഘടനകളും ജനങ്ങിളില്‍ നിന്നും അകന്നു പോകുന്നതാണ്‌ കാരണം. .ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടെങ്കില്‍ പല പ്രശ്‌നങ്ങളും നിഷ്‌പ്രയാസം സഫലമാക്കാവുന്നതേ ഉള്ളൂ എന്നും വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷ അഭിപ്രായപെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.