You are Here : Home / USA News

പ്രതീക്ഷകളുണര്‍ത്തി ECHO : കോളജ്‌ വിദ്യാഭ്യാസ ബോധവത്‌കരണ സെമിനാര്‍ 18-ന്‌ ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Wednesday, October 14, 2015 12:17 hrs UTC

ബിജു ചെറിയാന്‍

 

ന്യൂയോര്‍ക്ക്‌: നിസ്‌തുല സേവനത്തിലൂടെ മികച്ചതും ശക്തവുമായ സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മൂന്നുവര്‍ഷം മുമ്പ്‌ ന്യൂയോര്‍ക്കില്‍ പിറവിയെടുത്ത ECHO (Enhance Community Through Harmonious Outreach) സാമുഹ്യ സേവന രംഗത്ത്‌ പുത്തന്‍ പ്രതീക്ഷകളുണര്‍ത്തി വിജയകരമായി മുന്നേറുന്നു. കൊട്ടുംകുരവയുമില്ലാതെ സാമൂഹ്യപ്രതിബദ്ധതയോടെ നിശബ്‌ദ സേവനം നടത്തിവരുന്ന ECHO എന്ന സംഘടന ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കലാ-സാംസ്‌കാരിക-കായിക-മത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളേയും കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ എന്നപോലെ പൊതുജനോപകാരപ്രദമായ വിവിധങ്ങളായ പരിപാടികളാണ്‌ ECHO ലക്ഷ്യമിടുന്നത്‌. വിവിധ മേഖലകളില്‍ പരിചയസമ്പന്നരായവരുടെ ശക്തമായ നേതൃത്വം സംഘടനയ്‌ക്ക്‌ കൂടുതല്‍ കരുത്തേകുന്നു. കോളജ്‌ വിദ്യാഭ്യാസവും അനുബന്ധ വിഷയങ്ങളും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതലായി മനസിലാക്കുന്നതിനും, സംശയനിവാരണം സാദ്ധ്യമാക്കുന്നതും ലക്ഷ്യമിട്ടുകൊണ്ട്‌ ECHO സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ഒക്‌ടോബര്‍ 18-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വെച്ച്‌ നടക്കും. "College Scholarships: How to Make Them Work for You' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള വര്‍ക്ക്‌ ഷോപ്പ്‌ ജാന്‍, ടോണി-എസ്റ്റോസിറ്റോ എന്നിവര്‍ നയിക്കും. 90 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വര്‍ക്ക്‌ഷോപ്പില്‍ കോളജ്‌ പഠനം, വിവിധതരം സ്‌കോളര്‍ഷിപ്പ്‌, ഗ്രാന്റ്‌, അവയുടെ ഉറവിടം, ഫിനാന്‍ഷ്യല്‍ എയ്‌ഡ്‌ തുടങ്ങി 11 വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതാണ്‌. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഏറെ പ്രയോജനകരമായ ഈ സെമിനാറില്‍ പങ്കുചേരാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.echoforhelp.org, Email: echoforusa@gmail.com, Ph: 516 855 0700. ബിജു ചാക്കോ (സെക്രട്ടറി, ഇ.സി.എച്ച്‌.ഒ) 516 855 0700, തോമസ്‌ സാമുവേല്‍ (പ്രസിഡന്റ്‌, കേരള സമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌) 516 503 8082), ചാക്കോ എം. ഈപ്പന്‍ (പ്രസിഡന്റ്‌, ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബ്‌) 516 849 2832, ഷാജു ജോര്‍ജ്‌ (പ്രസിഡന്റ്‌, എ.എ.ഐ.എസ്‌.ഡബ്ല്യു അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ സ്‌കൂള്‍ വര്‍ക്കേഴ്‌സ്‌) 718 666 2979, ബഞ്ചമിന്‍ ജോര്‍ജ്‌ (ലോംഗ്‌ഐലന്റ്‌ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍) 516 851 6577, ഷാജു സാം (റീജിയണല്‍ ഡയറക്‌ടര്‍, വൈസ്‌ മെന്‍സ്‌ ഇന്റര്‍നാഷണല്‍) 646 427 4470, രാമദാസ്‌ കൊച്ചുപറമ്പില്‍ (സെക്രട്ടറി, നായര്‍ ബനവലന്റ്‌ അസോസിയേഷന്‍) 646 387 5572, ലാലി കളപ്പുരയ്‌ക്കല്‍ (ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍) 516 232 4819. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്‌) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.