You are Here : Home / USA News

മാതാപിതാക്കള്‍ക്കും യുവജനങ്ങള്‍ക്കും സെമിനാര്‍ ഒക്‌ടോബര്‍ 25-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 14, 2015 12:17 hrs UTC

. ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ആത്മീയ സംഘടനായ എസ്‌.എം.സി.സിയുടേയും, ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാമിലി ഫോക്കസിന്റേയും സഹകരണത്തോടെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ സെമിനാര്‍ നടത്തുന്നു. പ്രസിദ്ധ ഗ്രന്ഥകാരനായ ഡോ. സാം ജോര്‍ജാണ്‌ പ്രസ്‌തുത വിഷയത്തില്‍ ക്ലാസ്‌ എടുക്കുന്നത്‌. ഒക്‌ടോബര്‍ 25-ന്‌ സീറോ മലബാര്‍ പാരീഷ്‌ ഹാളില്‍ രാവിലെ 9.30-ന്‌ ആരംഭിക്കുന്ന സെമിനാറിലേക്ക്‌ എസ്‌.എം.സി.സിയുടേയും, ഫാമിലി ഫോക്കസിന്റേയും പേരില്‍ എല്ലാ യുവജനങ്ങളേയും മാതാപിതാക്കളേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാമിലി ഫോക്കസ്‌ കോര്‍ഡിനേറ്റര്‍ സാബി കോലത്ത്‌, എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോസ്‌ കോലഞ്ചേരി (630 605 0247). എസ്‌.എം.സി.സി മേഴ്‌സി കുര്യാക്കോസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.