You are Here : Home / USA News

എം ജി ശ്രീ കുമാറിന്റെ ക്രിസ്ത്യന്‍ ഡിവൊഷണല്‍ കോണ്‍സെര്‍ട്ട് കാനഡയില്‍

Text Size  

Story Dated: Wednesday, October 14, 2015 12:21 hrs UTC

. ജോസഫ് ഇടിക്കുള മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ എം. ജി. ശ്രീ കുമാറും സംഘവും അവതരിപ്പിക്കുന്ന ക്രിസ്ത്യന്‍ ഡിവൊഷണല്‍ കോണ്‍സെര്‍ട്ട് ആദ്യമായി 2015 നവംബര്‍ മാസത്തില്‍ കാനഡയില്‍ എത്തുന്നു. കാനഡയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും അരങ്ങേറുന്ന എം. ജി. ശ്രീ കുമാര്‍ സ്‌നേഹ സംഗീതം 2015 എന്ന് നാമകരണം ചെയ്തിരിക്കുന്ന മുഴുനീള ക്രിസ്തീയ ഗാനമേള പ്രമുഖ സംഗീത സംവിധായകന്‍ റോണി റാഫേല്‍ നേതൃത്വം കൊടുക്കുന്ന ഓര്‍ക്കസ്ട്രയാണ് പിന്നണിയില്‍, ഫ്രാന്‍സിസ് , ടീനു തുടങ്ങിയ പ്രമുഖ ഗായകരും സംഘത്തിലുണ്ട്. പ്രമുഖ ഇവന്റ് മാനെജ്‌മെന്റ് കമ്പനി ആയ ആല്‍ബര്‍ട്ട ലിമിറ്റഡ് ആണ് ഷോ കാനഡയില്‍ എത്തിക്കുന്നത്, കാനഡയിലെ മിക്കവാറും എല്ലാ പ്രമുഖ നഗരങ്ങളിലും സ്‌റ്റേജ് ഷോ ഉണ്ടായിരിക്കുമെന്ന് കമ്പനി ഡയറക്ടര്‍ മാരായ ക്രിസിന്‍ പൈനാടത്ത്, സഞ്ജയ് സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ക്രിസിന്‍ പൈനാടത്ത് 4036195005 : സഞ്ജയ് സെബാസ്റ്റ്യന്‍ 7808028444. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.