You are Here : Home / USA News

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയ്ക്ക് പുതിയ സാരഥികള്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, October 14, 2015 12:25 hrs UTC

. ഹൂസ്റ്റണ്‍: ഇന്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ(ICECH) ന്റെ 2015-16 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വച്ച് സെപ്റ്റംബര്‍ 29ന് ചൊവ്വാഴ്ച വൈകുന്നേരം 7 മണിയ്ക്ക് നടന്ന പൊതുയോഗത്തില്‍ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് റവ.ഫാ.എം.ടി.ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍. പ്രസിഡന്റ്- വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ. വൈസ് പ്രസിഡന്റ്-ഡോ.അന്നാ.കെ.ഫിലിപ്പ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍- റവ.കൊച്ചുകോശി ഏബ്രഹാം. പ്രോഗ്രാം കോര്‍ഡിനേറ്റര്‍-മോസസ് പണിക്കര്‍. ഓഡിറ്റര്‍- തോമസ് വൈക്കത്തുശേരില്‍. യൂത്ത് റെപ്രസന്റേറ്റീവ്-റവ.ഫാ.വില്‍സണ്‍ ആന്റണി. ഹൂസ്റ്റണിലെ എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍പ്പെട്ട 18 ഇടവകകളുടെ കൂട്ടായ്മയാണ് ഐസിഇസിഎച്ച്. ഡോ.അന്നാ.കെ.ഫിപ്പ് സ്വാഗതവും റോബിന്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. റവ.ഫാ.ബിനു ജോസഫിന്റെ പ്രാര്‍ത്ഥനയോടുകൂടി യോഗം അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.