You are Here : Home / USA News

മാവേലി തീയേറ്റര്‍ ഉദ്‌ഘാടനം ഞായറാഴ്‌ച രഞ്‌ജിത്‌ നിര്‍വഹിക്കും

Text Size  

Story Dated: Friday, October 16, 2015 12:46 hrs UTC

. ന്യൂയോര്‍ക്ക്‌: ട്രൈസ്റ്റേറ്റ്‌ മലയാളികളുടെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ പുനരാരംഭിക്കുന്ന മാവേലി തീയേറ്ററിന്റെ ഉദ്‌ഘാടനം റോക്ക്‌ലാന്റിലെ സ്‌പ്രിംഗ്‌ വാലിയില്‍ ഞായറാഴ്‌ച നാലുമണിക്ക്‌ പ്രശസ്‌ത സംവിധായകന്‍ രഞ്‌ജിത്‌ നിര്‍വഹിക്കും. അടുത്തകാലത്തിറങ്ങിയതില്‍ ഏറ്റവും വിജയംകണ്ട സൂപ്പര്‍ഹിറ്റ്‌ ചിത്രം `എന്നു നിന്റെ മൊയ്‌തീന്‍' തുടര്‍ന്ന്‌ പ്രദര്‍ശിപ്പിക്കും. സിനിമയുടെ യഥാര്‍ത്ഥ നായകന്‍ ബി.പി. മൊയ്‌തീന്റെ കസിന്‍ യോങ്കേഴ്‌സിലെ കാര്‍ഡിയോളജിസ്റ്റ്‌ ഡോ. അബ്‌ദുള്‍ അസീസും ചടങ്ങില്‍ പങ്കെടുക്കും. തീയേറ്റര്‍ പുനരാരംഭിക്കുന്നതിനു നാനാഭാഗത്തുനിന്നുമായി വലിയ പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും ഇതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടെന്നും തീയേറ്ററിന്റേയും മലയാളം പത്രത്തിന്റേയും സാരഥി ജേക്കബ്‌ റോയി പറഞ്ഞു. 480 പേര്‍ക്ക്‌ ഇരിക്കാവുന്ന അത്യാധുനിക സംവിധാനങ്ങളുള്ള തീയേറ്ററാണ്‌ സ്‌പ്രിംഗ്‌ വാലിയില്‍ സജ്ജമാക്കിയിരിക്കുന്നത്‌. രാമപ്പോ ടൗണിന്റെ കീഴിലുള്ള പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററാണ്‌ മാവേലി തീയേറ്ററാകുന്നത്‌. തീയേറ്ററില്‍ തന്നെ വിശാലമായ കിച്ചണും ഡൈനിംഗ്‌ ഹാളുമുണ്ട്‌. നേരത്തെ മാവേലി തീയേറ്ററിന്റെ വലിയ ആകര്‍ഷണമായിരുന്ന പരിപ്പുവടയും കട്‌ലറ്റും മാത്രമല്ല മറ്റ്‌ ഇന്ത്യന്‍ വിഭവങ്ങളും ലഭ്യമാണ്‌. ഇതിനായി പ്രത്യേക സംവിധാനമൊരുക്കിയതായി ജേക്കബ്‌ റോയി അറിയിച്ചു. സമീപത്ത്‌ പാക്കിസ്ഥാനി- അമേരിക്കന്റെ പാപ്പാ ജോണ്‍സ്‌ പിറ്റ്‌സ്‌ ഷോപ്പുമുണ്ട്‌. നേരത്തെ തീയേറ്റര്‍ നിര്‍ത്തിയപ്പോള്‍ അതുതന്നെ ഏറെ ദു:ഖിപ്പിച്ചതായി സംവിധായകന്‍ രഞ്‌ജിത്‌ പറഞ്ഞു. വീണ്ടും തീയേറ്റര്‍ തുറക്കുന്നത്‌ ആഹ്ലാദം പകരുന്നു. പൈറസിയാണ്‌ നേരത്തെ തീയേറ്ററിനെ ദോഷകരമായി ബാധിച്ചത്‌. പൈറസിക്കെതിരെ ശക്തമായ നടപടികള്‍ വിവിധ ഗവണ്‍മെന്റുകള്‍ സ്വീകരിച്ചതിന്റെ ഫലം കാണുന്നുവെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. തീയേറ്ററിന്റെ വിലാസം: 64 മെയിന്‍ സ്‌ട്രീറ്റ്‌, സ്‌പ്രിംഗ്‌ വാലി, ന്യൂയോര്‍ക്ക്‌. വിവരങ്ങള്‍ക്ക്‌: 914 841 1567.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.