You are Here : Home / USA News

ആനയും ചെണ്ടയും എന്റെ ഹോബികൾ : ജയറാം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, October 18, 2015 12:58 hrs UTC

ന്യൂയോർക്ക്‌: ലോക മലയളികളുടെ ഇഷ്ട ന്യൂസ്‌ ചാനലായ ഏഷ്യനെറ്റ്‌ ന്യൂസ്‌ ചാനലിൽ, എല്ലാ ഞായറാഴ്ച്ചയും വൈകിട്ടു 8 മണിക്കു (ഈ എസ്‌ ടി/ന്യൂയോർക്ക്‌ സമയം) സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച മലയാളത്തിന്റെ ജനപ്രീയ നടൻ ജയറാമുമായിട്ടുള്ള പ്രത്യേക അഭിമുഖ സമ്പാഷണമാണു. അമേരിക്കൻ ഐക്യ നാടുകളിൽ പര്യടനത്തിനു വന്ന അദ്ദേഹവുമായി ഏഷ്യനെറ്റ്‌ യൂ എസ്‌ എ യ്ക്കു വേണ്ടി ജിനേഷ്‌ തമ്പിയാണു അഭിമുഖം നടത്തിയതു. ജയറാമുമായിട്ടുള്ള അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ആന പ്രേമത്തിനെ കുറിച്ചു പരാമർശിക്കുകയുണ്ടായി. മലയാറ്റൂരിലെ അദ്ദേഹത്തിന്റെ തറവാടിനടുത്തുള്ള ആന പരിശീലന കേന്ദ്രത്തിലെ കാഴ്ച്ചകൾ കണ്ടാണു അദ്ദേഹം വളർന്നു വന്നത്‌. അതു അദ്ദേഹത്തിൽ ആന പ്രേമം വളർത്താൻ ഒരു പരിധി വരെ നിമിത്തമായെന്നു ജയറാം ഓർത്തു. അതേപോലെ തന്നെ ക്ഷേത്രത്തോട്‌ ചേർന്ന അദ്ദേഹത്തിന്റെ തറവാട്‌, ചെണ്ട കമ്പവും അദ്ദേഹത്തിലുണർത്തി. അമേരിക്കൻ മലയാളികൾ എക്കലത്തും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സിനിമകൾക്കും വൻ സ്വീകരണമാണു നൽകുന്നതെന്നു അദ്ദേഹം പറഞ്ഞു. അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകൻ ഡോ:കൃഷ്ണ കിഷോറാണു. തുടർന്നും വിത്യസ്തങ്ങളായ പരിപാടികളുമായി അമേരിക്കൻ കാഴ്ച്ചകൾ ഇനിയും ലോക മലയാളികളുടെ മുന്നിൽ എത്തുമെന്നു ഏഷ്യാനെറ്റ്‌ യൂ എസ്‌ എ പ്രൊഡ്യൂസർ രാജു പള്ളത്തു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.