You are Here : Home / USA News

ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ നവംബര്‍ ഒന്നിന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, October 19, 2015 10:37 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലെ 16 എപ്പിസ്‌ക്കോപ്പല്‍ സഭകളുടെ ആത്മീക സംഗമ വേദിയായ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോ നവംബര്‍ ഒന്ന് ഞായറാഴ്ച പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു. ഭാരതത്തിലെയും, ലോകമെമ്പാടുമുള്ള പീഢ അനുഭവിക്കുന്ന ക്രിസ്തീയ വിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനായി വേര്‍തിരിച്ചിരിക്കുന്ന ഈ ദിനത്തില്‍ കൗണ്‍സിലില്‍ ഉള്‍പെട്ടിരിക്കുന്ന എല്ലാ ദേവാലയങ്ങളിലും ആരാധന മദ്ധ്യേ പ്രത്യേക പ്രാര്‍ത്ഥന നടത്തും. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതു വഴി ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ പല കാരണങ്ങളാലും അക്രമിക്കപ്പെടുകയും, വിശ്വാസത്തില്‍ നിലനില്‍ക്കുവാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന അനേകരെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുവാന്‍ ഈ പ്രത്യേക ദിവസം എക്യൂമിനിക്കല്‍ കൗണ്‍സില്‍ വേര്‍തിരിച്ചിരിക്കുന്നു. ഇപ്രകാരമുള്ള മര്‍ദനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പ്രമേയം എക്യൂമിനിക്കല്‍ കൗണ്‍സില്‍ അവതരിപ്പിക്കുകയും അത് അധികാരികളുടെ മുമ്പില്‍ സമര്‍പ്പിക്കുയും ചെയ്തിട്ടുണ്ട്. എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബസംഗമത്തില്‍ വെച്ച് റവ.മാത്യു ഇടുക്കുള ക്രൈസ്തവസ വിശ്വാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പ്രമേയം അവതരിപ്പിക്കുകയുണ്ടായി. സമാധാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും മാര്‍ഗ്ഗത്തിലൂടെ ഏവരും സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഒരു പുതിയ ലോകം ഉണ്ടാകുവാന്‍ ഇടയാകട്ടെ എന്ന ലക്ഷ്യത്തോടെ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ ദിനത്തില്‍ ഏവരുടെയും പ്രാര്‍ത്ഥനാനിര്‍ഭരമായ സഹകരണം പ്രതീക്ഷിക്കുന്നതായി എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.