You are Here : Home / USA News

ജോണ്‍ ബ്രിട്ടാസിന് ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമരത്‌ന പുരസ്‌കാരം

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Monday, October 19, 2015 10:39 hrs UTC

ചിക്കാഗോ: ടെലിവിഷന്‍ ജേര്‍ണലിസത്തെ കാവ്യഭംഗിയുളള അനുഭവമാക്കുന്ന കൈര ളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് മാധ്യമരത്‌ന പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സിന്റെ അഭിമാന മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കും. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയുമായ ബ്രിട്ടാസിന് നല്‍കുന്ന ആദരം പ്രസ്‌ക്ലബ്ബിന്റെ ചരിത്ര നാള്‍വഴികളില്‍ രജതരേഖയുമാകും. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ മൂല്യമേറിയ അവാര്‍ഡാണ് മാധ്യമരത്‌ന. പത്രപ്രവര്‍ത്തന രംഗത്തു ളള സംഭാവനകള്‍ക്കൊപ്പം ഇന്ത്യ പ്രസ്‌ക്ലബ്ബുമായുളള ബന്ധവും ആധാരമാക്കി നിര്‍ണയിക്കപ്പെടുന്ന ഈ അവാര്‍ഡിന് സ്‌നേഹിതരാല്‍ സ്‌നേഹിതന് നല്‍കപ്പെടുന്ന സൗഹൃദത്തിന്റെ തലവുമുണ്ട്. നവംബര്‍ 19, 20, 21 തീയതികളില്‍ ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ആറാമത് കോണ്‍ഫറന്‍സ്.

 

ഡല്‍ഹി ദേശാമാനി ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ജോണ്‍ ബ്രിട്ടാസ് ഇന്ദ്ര പ്രസ്ഥ രാഷ്ട്രീയത്തിന്റെ ഉളളറകള്‍ കണ്ടറിഞ്ഞ വ്യക്തിയാണ്. കൈരളി ടി.വി തുടങ്ങു മ്പോള്‍ നേതൃസ്ഥാനത്തേക്ക് ബ്രിട്ടാസിന്റെ പേര് നിര്‍ദ്ദേശിച്ചത് ചാനലിന്റെ ചെയര്‍മാനാ യ മമ്മൂട്ടി തന്നെയാണ്. ഡല്‍ഹിയിലെ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മീഡി യ സ്റ്റഡീസില്‍ ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയ ജോണ്‍ ബ്രിട്ടാസ് മാധ്യമ മേഖലയില്‍ പ്രൊഫഷണലിസം പരീക്ഷിച്ച് വിജയിപ്പിച്ച വ്യക്തിയാണ്. മാനേജ്‌മെന്റ്‌ രംഗത്തും അദ്ദേഹം തിളങ്ങി. മലയാളത്തിന്റെ ദൃശ്യചാരുത ജാലകം തുറന്ന നാളുകളില്‍ തന്നെ കേരളത്തിന്റെ ചരി ത്രവും സംസ്‌കാരവും പാരമ്പര്യവും സര്‍ഗാത്മകമായി സമ്മേളിപ്പിക്കാന്‍ എന്നും ഉത്സാ ഹം കാണിച്ചിട്ടുളള മാധ്യമ പ്രവര്‍ത്തകനാണ് ബ്രിട്ടാസ്. സംഭവങ്ങള്‍ക്ക് ക്യാമറ ഭാഷ്യമു ണ്ടാക്കുമ്പോള്‍ അതിനെ വാര്‍ത്താ വിനിമയ മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താനും അദ്ദേഹം ശ്രദ്ധിക്കുന്നു. സമൂഹത്തെ വഴിതെറ്റിക്കുന്ന നെറികേടുകളെ ജോണ്‍ ബ്രിട്ടാസ് സധൈര്യം തുറന്നു കാണിക്കുന്നു. മറ്റുളളവര്‍ കടന്നു ചെല്ലാന്‍ ഭയപ്പെടുന്ന മേഖലകളില്‍ വരെ ഇറങ്ങിച്ചെന്നിട്ടുളള വ്യക്തിയാണ് അദ്ദേഹം. അത് ആള്‍ദൈവങ്ങളുടെ സാമ്രാജ്യത്തിലോ, സമുദായ പ്രമാണിമാരുടെ കോട്ടകളിലോ ആകാം. സമ്മര്‍ദ്ദ തന്ത്രങ്ങളുപയോഗിച്ച് ഭരണാധികാരികളെയും മാധ്യമങ്ങളെയും ഒപ്പം നിര്‍ത്തുകയും ജനങ്ങളെ വികല ചിന്തകള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന ദുഷ്ശക്തികള്‍ക്കെതിരെ ഒറ്റയാള്‍ പട്ടാളമായി പോരടിക്കുന്ന ഈ മാധ്യമ പ്രവര്‍ത്തകനെ ഭയമെന്ന വികാരം തൊട്ടുതീണ്ടിയിട്ടില്ല.

 

 

സമൂഹത്തോടുളള പ്രതിബദ്ധത എന്ന ഒറ്റ വികാരമാണ് നെറികേടിന്റെ കൊത്തളങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുമ്പോള്‍ ഇദ്ദേ ഹത്തിന്റെ കൈമുതല്‍. നേരറിയിക്കുന്ന കാഴ്ചകളിലൂടെ മലയാള ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന ജോണ്‍ ബ്രിട്ടാസ് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ്. പ്രസ്‌ക്ല ബ്ബിന്റെ തുടക്കം മുതല്‍ നിലനിര്‍ത്തുന്ന ഈ സൗഹൃദവും മാധ്യമ മേഖലയില്‍ അദ്ദേഹം നല്‍കിയ കരുത്തേറിയ സംഭാവനകളുമാണ് മാധ്യമരത്‌ന പുരസ്‌കാരത്തിന് ജോണ്‍ ബ്രിട്ടാസിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഇന്ത്യ പ്രസ്‌ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ്ടാജ് മാത്യു, ജനറല്‍ സെക്രട്ടറി വിന്‍സന്റ്ഇമ്മാനുവേല്‍ എന്നിവര്‍ അറിയിച്ചു. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ 2008 ല്‍ ചിക്കാഗോയില്‍ നടന്ന രണ്ടാമത് കോണ്‍ഫറന്‍സിലും 2011 ല്‍ ന്യൂജേഴ്‌സിയില്‍ നടന്ന നാലാമത് കോണ്‍ഫറന്‍സിലും മുഖ്യ പ്രഭാഷകനായിരു ന്നു ജോണ്‍ ബ്രിട്ടാസ്. 2011 ലെ കോണ്‍ഫറന്‍സില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ വളര്‍ച്ചയെ അ ദ്ദേഹം വിവരിച്ചതിങ്ങനെയാണ്; “2008 ല്‍ ചിക്കാഗോയില്‍ മൂന്ന് ക്യാമറകളേ ഉണ്ടായിരു ന്നുളളൂ. ഇവിടെ പത്തിലേറെയായി. ഈ കണക്കില്‍ നോക്കിയാല്‍ മുന്നൂറ് ശതമാനം വളര്‍ച്ചയാണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് നേടിയിരിക്കുന്നത്”. മികച്ച എഴുത്തുകാരനും അഭിനേതാവുമായ ജോണ്‍ ബ്രിട്ടാസ് ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ ഫറന്‍സുകള്‍ അടക്കം അമേരിക്കയിലെ സമ്മേളനങ്ങളില്‍ നടത്തിയിട്ടുളള പ്രഭാഷണങ്ങള്‍ യുട്യൂബില്‍ ഇപ്പോഴും വൈറലാണ്. പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സുകളില്‍ അദ്ദേഹം നല്‍കുന്ന പ്രഭാഷണങ്ങള്‍ മാധ്യമരംഗത്തെക്കുറിച്ച് വിസ്മയം വിതറുന്ന വിജ്ഞാനതലം തീര്‍ക്കുന്നു. അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന് അതിരുകളില്ലാത്ത സംഘബോധം പകര്‍ന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കോണ്‍ഫറന്‍സ് ന വംബര്‍ 19, 20, 21 തീയതികളില്‍ ചിക്കാഗോയിലാണ് നടക്കുക. പ്രവാസ മലയാള ജീവിത ത്തിന്റെ നടുമുറ്റമെന്ന് വിശേഷിപ്പിക്കാവുന്ന ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണ് മാധ്യമ മുന്നേറ്റത്തിന് ആറാം തട്ടകമൊരുക്കുന്ന കോണ്‍ഫറന്‍സ്. ജോണ്‍ ബ്രിട്ടാസിനൊപ്പം ഏഷ്യാനെറ്റ് ന്യൂസ് കോഓര്‍ഡിനേറ്റര്‍ പി.ജി സുരേഷ്‌കുമാര്‍, മനോരമ ഓണ്‍ലൈന്‍ സീനിയര്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, കേരള പ്രസ് അക്കാഡമി ചെയര്‍മാനും ദീപികയുടെ ലീഡര്‍ റൈറ്ററുമായ സേര്‍ജി ആന്റ ണി എന്നിവരാണ് കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.