You are Here : Home / USA News

ലാന സമ്മേളനത്തില്‍ കാവ്യസന്ധ്യ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 21, 2015 10:35 hrs UTC

ഡാലസ്‌: 2015 ഒക്ടോബര്‍ 30,31 തീയതികളില്‍ ഡാലസ്സില്‍ നടക്കുന്ന ലാന സമ്മേളനത്തിലെ കാവ്യസന്ധ്യയുടെ വിശദ വിവരങ്ങളും പങ്കെടുക്കുന്നവരുടെ പേരുകളും ചുവടെ ചേര്‍ക്കുന്നു. ഒക്ടോബര്‍ 30നു ഉത്‌ഘാടന സമ്മേളനത്തിന്‌ ശേഷം വൈകിട്ട്‌ 7.15 മുതല്‍ 9.15 വരെയാണ്‌ കാവ്യസന്ധ്യയുടെ സമയം. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അഞ്ചു മിനിറ്റ്‌ വീതം അനുവദിച്ചിട്ടുണ്ട്‌. കാവ്യസന്ധ്യയുടെ ചുമതല വഹിക്കുന്ന ജോസഫ്‌ നമ്പിമഠം അറിയിച്ചതാണിത്‌. കാവ്യ സന്ധ്യയുടെ തീം `മലയാള കവിതയുടെ പരിണാമം കാലഘട്ടങ്ങളിലൂടെ` എന്നതാണ്‌. (EVOLUTION OF MALAYALAM POETRY THROUGH AGES)

വിഷയാവതരണം ജോസഫ്‌ നന്‌പിമഠം,ഡാളസ്‌

1 തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍- മാടശ്ശേരി നീലകണ്‌ഠന്‍ നമ്പൂതിരി, കാലിഫോര്‍ണിയ 2 കുഞ്ചന്‍ നമ്പ്യാര്‍- എം.എസ്‌. ടി നമ്പൂതിരി, ഡാളസ്‌ 3 കുമാരനാശാന്‍- വാസുദേവ്‌ പുളിക്കല്‍, ന്യൂയോര്‍ക്ക്‌ 4 ഉള്ളൂര്‍ എസ്‌. പരമേശ്വര അയ്യര്‍ - മീനു മാത്യു ഡാളസ്‌ 5 വള്ളത്തോള്‍ നാരായണ മേനോന്‍ - ബിജോ ചെമ്മാന്ത്ര,ബാള്‍ട്ടിമോര്‍ 6 ജി. ശങ്കര കുറുപ്പ്‌ - ഡോക്ടര്‍ എം. വി. പിള്ള, ഡാളസ്‌ 7 വൈലോപ്പള്ളി ശ്രീധരമേനോന്‍- മനോഹര്‍ തോമസ്‌, ന്യൂയോര്‍ക്ക്‌ 8 ചങ്ങമ്പുഴ കൃഷ്‌ണപിള്ള- ഷാജന്‍ ആനിത്തോട്ടം,ചിക്കാഗോ 9 വയലാര്‍ രാമവര്‍മ- ജോണ്‍ ഇലക്കാട്‌, ചിക്കാഗോ 10 ഡോക്ടര്‍ അയ്യപ്പപണിക്കര്‍- ജോസഫ്‌ നന്‌പിമഠം, ഡാളസ്‌

കവിതാവതരണം

1 വയലാര്‍ രാമവര്‍മ്മയുടെ `താടകയെന്ന ദ്രാവിഡ രാജകുമാരി' - ചാക്കോ ജോണ്‍സണ്‍, ഡാളസ്‌

2 എന്‍ എന്‍ കക്കാടിന്റെ `1963`- ജോണ്‍ മാത്യു, ഹൂസ്‌റ്റന്‍ 3 ഓ എന്‍ വി കുറുപ്പിന്റെ `കൃഷ്‌ണ പക്ഷത്തിലെ പാട്ട്‌`' -അനിലാല്‍ ശ്രീനിവാസന്‍, ചിക്കാഗോ

4 മധു സൂദനന്‍ നായരുടെ `മേഘങ്ങളേ കീഴടങ്ങുവിന്‍'- ജോര്‍ജ്‌ കുട്ടി തോമസ്‌,ഡാലസ്‌ 5 മുരുകന്‍ കാട്ടാക്കടയുടെ `തിരികെ യാത്ര' - ജോസന്‍ ജോര്‍ജ്‌,ഡാളസ്‌ 6 ഇഞ്ചക്കാട്‌ ബാലചന്ദ്രന്റെ `ഇനി വരുന്നൊരു തലമുറക്ക്‌'- അനൂപ സാം, ഡാലസ്‌ 7 അനില്‍ പനച്ചൂരാന്റെ `വലയില്‍ വീണ കിളികള്‍'- അജയകുമാര്‍ ദിവാകരന്‍, ഡാലസ്‌ 8 ഗീതാ രാജന്‍ സൗത്ത്‌ കരോലിന - `നിന്നെ വിവര്‍ത്തനം ചെയ്‌തപ്പോള്‍` 9 ഷീല മോന്‍സ്‌ മുരിക്കന്‍, ന്യൂയോര്‍ക്ക്‌ 10 സന്തോഷ്‌ പാല, ന്യൂയോര്‍ക്ക്‌ 11 ജെയിംസ്‌ കുരീക്കാട്ടില്‍, ഡിട്രോയിറ്റ്‌ -`നിലത്തെഴുത്ത്‌` 12 എബ്രഹാം തെക്കേമുറി, ഡാളസ്‌ 13 ജിയുടെ കവിത `ചന്ദനത്തിരി'- മാടശ്ശേരി, കാലിഫോര്‍ണിയ 14 എം. എസ്‌. ടി നമ്പൂതിരി, ഡാളസ്‌ - `അഗ്‌നി ശര്‍മന്‍' 15 ഒഎന്‍വി കുറുപ്പിന്റെ കവിത - ജോണ്‍ ഇലക്കാട്‌, ചിക്കാഗോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.