You are Here : Home / USA News

സതേണ്‍ മാര്‍ത്തോമ്മാ കുടുംബ സമ്മേളനം 23ന് ആരംഭിക്കും

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, October 21, 2015 10:48 hrs UTC

താമ്പാ: മാര്‍ത്തോമാ സഭാ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം സതേണ്‍ റീജണല്‍ കുടുംബ സമ്മേളനം ഫ്‌ളോറിഡയിലെ ക്രിസത്യന്‍ റിട്രീറ്റ് സെന്ററില്‍ 23 വെള്ളിയാഴ്ച ആരംഭിക്കും. താമ്പ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ്മാ ഇടവക ആതിത്ഥ്യമരുളുന്ന ഈ വര്‍ഷത്തെ സമ്മേളനത്തോടനുബന്ധിച്ച് റീജണിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ അണിയിച്ചൊരുക്കുന്ന 'കൊയര്‍ ഫെസ്റ്റ് 2015' നടത്തപ്പെടും. 'നമ്മുടെ തലമുറ, നമ്മുടെ ഉത്തരവാദിത്തം' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളന ചിന്താവിഷയം. ഭദ്രാസന എപ്പിസ്‌ക്കോപ്പ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി, പ്രസിദ്ധ ആത്മീയ പ്രഭാഷണ ഗുരുവും, എഴുത്തുകാരനുമായ ഫാ.ബോബി ജോസ് എന്നിവരാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്. കൊല്ലം സാന്‍പിയോ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മീയ പ്രഭാഷണങ്ങള്‍ ജനമനസുകളില്‍ ആത്മീയ ദര്‍ശനങ്ങളെ ഉളവാക്കുന്നതും, ലളിതമായ ശൈലിയിലൂടെ ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ അര്‍ത്ഥ തലങ്ങളെ വര്‍ണ്ണിക്കുന്നതുമാണ്. യുവജനങ്ങളുടെയും, കുഞ്ഞുങ്ങളുടെയും, മുതിര്‍ന്നവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പ്രശസ്തരായ വ്യക്തികളും സമ്മേളനത്തിന്റെ വിവധ പരിപാടികള്‍ നയിക്കും.

 

ബൈബിള്‍ പഠനങ്ങള്‍, ആത്മീയ ആരാധന, സംഗീത സന്ധ്യ, കുട്ടികള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍, കുടുംബാധിഷ്ഠിത ക്ലാസുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സമ്മേളനത്തില്‍ ക്രമീകരിച്ചിരിക്കുന്നു. സതേണ്‍ റീജണല്‍ ഉള്‍പ്പെട്ടിരിക്കുന്ന മാര്‍ത്തോമ്മാ ഇടവകളില്‍ നിന്നുള്ള വൈദീകരും വിശ്വാസികളും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ഭദ്രാസന അധിപന്‍ അഭി.തിയഡോഷ്യസ് തിരുമേനി പുതിയ ഭദ്രാസനത്തിന്റെ ചുമതലയിലേക്ക് പോകുന്ന വേളയില്‍ സമ്മേളനത്തില്‍ വെച്ച് സതേണ്‍ റീജണല്‍ തിരുമേനിക്ക് സമുചിതമായ യാത്രയയപ്പ് നല്‍കും. സമ്മേളനത്തില്‍ പങ്കെടുന്നതിനായി എത്തിയ ബോബി ജോസ് അച്ചന് എയര്‍ പോര്‍ട്ടില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. താമ്പ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.ജോയ്ക്കുട്ടി ദാനിയേലിന്റെ നേതൃത്വത്തില്‍ സമ്മേളനത്തിന്റെ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോണ്‍ഫ്രന്‍സ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srmtfcc2015.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മാത്യൂസ് തോമസ്(മോനച്ചന്‍) ജനറല്‍ കണ്‍വീനര്‍-(813) 393 8957 ആലീസ് ജോണ്‍(റജിസ്‌ട്രേഷന്‍ കണ്‍വീനര്‍)-(254) 718-9663

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.