You are Here : Home / USA News

പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ ഉജ്വല സ്വീകരണം

Text Size  

Story Dated: Friday, October 23, 2015 11:51 hrs UTC

ബിജു ചെറിയാന്‍

ന്യൂയോര്‍ക്ക്‌: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരാമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്ക്‌ ഒക്‌ടോബര്‍ 23-ന്‌ വെള്ളിയാഴ്‌ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കുന്നു. ആര്‍ക്കേഞ്ചല്‍ മൈക്കിള്‍ & സെന്റ്‌ മീനാ കോപ്‌റ്റിക്‌ ദേവാലയത്തില്‍ വെച്ച്‌ വൈകുന്നേരം 5-ന്‌ നടത്തപ്പെടുന്ന വരവേല്‍പിലും വിരുന്ന്‌ സല്‍ക്കാരത്തിലും വിവിധ ക്രൈസ്‌തവ സഭാ പിതാക്കന്മാര്‍, ഇതര മതമേലധ്യക്ഷന്മാര്‍, സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജാതിമത ഭേദമെന്യേ ഏവരേയും ഈ സ്വീകരണ സമ്മേളനത്തിലേക്ക്‌ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. റവ.ഫാ. രാജന്‍ പീറ്റര്‍ ചെയര്‍മാനും, മത്തായി കീണേലില്‍ ജനറല്‍ കണ്‍വീനറുമായുള്ള വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വിലാസം: Archangel Michael & St mena Catholic Church, 4095 Amboy RD, Staten Islan, NY 10308.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.