You are Here : Home / USA News

ഷിന്‍ഗാരി സ്‌ക്കൂള്‍ ഓഫ്‌ റിഥമിനു കൈവന്ന അപൂര്‍വ്വ നേട്ടം

Text Size  

Story Dated: Friday, October 23, 2015 11:52 hrs UTC

മണ്ണിക്കരോട്ട്‌

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി, ഷിന്‌ഗാരി കുര്യാക്കോസ്‌ ഡയ്‌റക്ടറായി പ്രവര്‍ത്തിക്കുന്ന ഷിന്‌ഗാരി സ്‌ക്കൂള്‍ ഓഫ്‌ റിഥമിന്‌ അമേരിക്കയിലെ നൃത്തസ്‌ക്കൂളുകളില്‍ അനന്യവും അതുല്യവുമായ ഒരു നേട്ടമാണ്‌ സമീപകാലത്ത്‌ കൈവന്നത്‌. അടുത്ത സമയത്ത്‌ അമേരിക്കയിലെങ്ങും വിജയകരമായി അരങ്ങേറിയ പത്മശ്രീ ജയറാം ഷോയില്‍ പ്രിയാമണി നയിച്ച നൃത്തപരിപാടിയുടെ ഗ്രൂപ്പ്‌ ഡാന്‍സുകളെല്ലാം ഷിന്‌ഗാരി സ്‌ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളായിരുന്നു ചെയ്‌തത്‌. ഈ സ്‌ക്കൂളിനെ അതിലേക്കായി പ്രത്യേകം തിരഞ്ഞെടുക്കുകയായിരുന്നു. ജയറാം ഷോ അമേരിക്കയില്‍ വിജയിച്ചെങ്കില്‍ അതിന്റെ പിന്നില്‍ ഷിന്‌ഗാരി സ്‌ക്കൂള്‍ ഓഫ്‌ റിഥമിന്റെ പങ്കും കഠിനാധ്വാനവുമുണ്ട്‌. ഷിന്‌ഗാരി സ്‌ക്കൂള്‍ ഓഫ്‌ റിഥമിന്റെ പുരോഗമന ചിന്തയുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്‌ അവര്‍ക്കു ലഭിച്ച ഈ അപൂര്‍വ്വ അവസരം.

അമേരിക്കയിലെങ്ങും ഇന്‍ഡ്യയുടെ കലയും സംസ്‌ക്കാരവും നൃത്തരൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ്‌ ഷിന്‌ഗാരിയുടെ ലക്ഷ്യം. ഇതിനോടുകം പല അമേരിക്കന്‍ സദസിലും ഷിന്‌ഗാരി സ്‌ക്കൂള്‍ ഓഫി റിഥം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്‌, ഹ്യൂസ്റ്റനില്‍ നടന്ന ജയറാം ഷോയുടെ സമാപന പരിപാടിയില്‍വച്ച്‌ അമേരിക്കയിലെങ്ങും പരിപാടികള്‍ വിജയകരമാക്കുവാന്‍ സഹായിച്ച ഷിന്‌ഗാരി സ്‌ക്കൂള്‍ ഓഫ്‌ റിഥമിന്റെ ഭാഗഭാക്കിനെ ജയറാമും മറ്റ്‌ അംഗങ്ങളും മുക്തകണ്‌ഠം പ്രശംസിക്കുകയും പ്രസ്‌തുത സ്‌ക്കൂളിനുവേണ്ടി ഡയറക്ടര്‍ ഷിന്‌ഗാരിയ്‌ക്ക്‌ ഫലകം നല്‍കി ആദരിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.