You are Here : Home / USA News

മെസ്‌ക്കിറ്റ്‌ മാര്‍ ഗ്രീഗോറിയോസ്‌ ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, October 23, 2015 05:06 hrs UTC

മെസ്‌ക്കിറ്റ്‌: അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തില്‍പ്പെട്ട മെസ്‌ക്കിറ്റ്‌ മാര്‍ ഗ്രീഗോറിയോസ്‌ സിറിയക്ക്‌ ഓര്‍ത്തഡോക്‌സ്‌ ജാക്കോബൈറ്റ്‌ ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ 2015 ഒക്ടോബര്‍ 31 , നവംബര്‍ 1 (ശനി , ഞായര്‍) ദിവസങ്ങളില്‍ അഭിവന്ദ്യ സില്‍വാനോസ്‌ അയൂബ്‌ മെത്രാപ്പോലീത്താ (ആര്‍ച്ച്‌ ബിഷപ്പ്‌, ക്‌നാനായ ഡയോസിസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, യൂറോപ്പ്‌) യുടെ മഹനീയ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നു. ഒക്ടോബര്‍ 25 (ഞായര്‍) വി. കുര്‍ബാനാനന്തരം , വികാരി വെരി. റവ. വി. എം. തോമസ്‌ കോര്‍ എപ്പിസ്‌കോപ്പാ കൊടി ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. ഒക്ടോബര്‍ 31 (ശനി) വൈകിട്ട്‌ 6.30 ന്‌ സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന്‌ അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട്‌ വചന പ്രഘോഷണം നടത്തും. നവംബര്‍ 1 ഞായര്‍ രാവിലെ പ്രഭാത പ്രാര്‍ഥനയെ തുടര്‍ന്ന്‌ 9.30 ന്‌ അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. മലങ്കരയുടെ പ്രഥമ പരിശുദ്ധനായ പരി. പരുമല തിരുമേനിയുടെ മഹാ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട്‌, അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവകയിലേയും സമീപ ഇടവകയിലേയും എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി, െവരി. റവ. തോമസ്‌ കോര്‍ എപ്പിസ്‌കോപ്പാ അറിയിച്ചു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ വന്‍ വിജയമാക്കി തീര്‍ക്കുന്നിന്‌ വികാരിക്ക്‌ പുറമേ, ഏലിയാസ്‌ ജോണ്‍ (സെക്രട്ടറി), ഷെറി ജോര്‍ജ്‌ (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ പളളി മാനേജിങ്‌ കമ്മറ്റി വിപുലമായ ക്രമീകരണങ്ങളാണ്‌ ചെയ്‌തു വരുന്നത്‌. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റു കഴിക്കുന്നത്‌ ജോസ്‌ ഉതുപ്പാനും കുടുംബവുമാണ്‌. 12 മണിക്ക്‌, സ്‌നേഹ വിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ സമാപനമാകും. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത്‌ ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.