You are Here : Home / USA News

കെ.എച്ച്‌.എന്‍.എ പുതിയ ഭരണസമിതി അധികാരമേറ്റു

Text Size  

Story Dated: Monday, October 26, 2015 11:16 hrs UTC

- സതീശന്‍ നായര്‍

ഡിട്രോയിറ്റ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 2015- 17-ലേക്കുള്ള ഭരണസമിതി 2017 കണ്‍വന്‍ഷന്‌ ആതിഥേയത്വം വഹിക്കുന്ന ഡിട്രോയിറ്റില്‍ വച്ച്‌ നടന്ന ലളിതമായ ചടങ്ങിലൂടെ അധികാരകൈമാറ്റം നടത്തി. ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായരുടെ അധ്യക്ഷതയില്‍ ഡയറക്‌ടര്‍ബോര്‍ഡ്‌ അംഗങ്ങളുടേയും, ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങളുടേയും സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍ സദസിനെ സ്വാഗതം ചെയ്‌തു. അദ്ദേഹം കെ.എച്ച്‌.എന്‍.എയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള വിവിധ കര്‍മ്മപരിപാടികളെക്കുറിച്ച്‌ വിശദമായി സംസാരിച്ചു. ഒമ്പതാമത്‌ അന്തര്‍ദേശീയ ഹിന്ദുസംഗമം 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ നടക്കുന്ന ഈ അവസരത്തില്‍ ഒമ്പത്‌ കര്‍മ്മപരിപാടികള്‍ക്കാണ്‌ കെ.എച്ച്‌.എന്‍.എ രൂപംകൊടുത്തിരിക്കുന്നത്‌. ഇതിനോടകം പത്ത്‌ സബ്‌ കമ്മിറ്റികളും രൂപീകരിച്ചുകഴിഞ്ഞു. ട്രസ്റ്റി ചെയര്‍മാന്‍ ശശിധരന്‍ നായര്‍ പുതിയ കര്‍മ്മപരിപാടികള്‍ക്ക്‌ എല്ലാവിധ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്‌തു. ചടങ്ങില്‍ സംഘടനയുടെ അധികാര കൈമാറ്റം മുന്‍ പ്രസിഡന്റ്‌ ടി.എന്‍. നായരില്‍ നിന്നും പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍ എല്ലാ ഔദ്യോഗിക രേഖകളും സ്വീകരിച്ചുകൊണ്ട്‌ നിര്‍വഹിച്ചു.

 

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ്‌ ടി.എന്‍. നായര്‍ പുതിയ ഭരണസമിതിക്ക്‌ എല്ലാവിധ ആശംസകളും നേര്‍ന്നു. തുടര്‍ന്ന്‌ ട്രസ്റ്റി ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. പുതിയ ചെയര്‍മാനായി ന്യൂയോര്‍ക്കില്‍ നിന്നുമുള്ള ഷിബു ദിവാകരനേയും, വൈസ്‌ ചെയര്‍മാനായി വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നുള്ള രതീഷ്‌ നായരേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ട്രസ്റ്റി ചെയര്‍മാന്‍ ശശിധരന്‍ നായര്‍ പുതിയ ഭരണസമിതിക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. ചടങ്ങില്‍ പുതിയ ട്രസ്റ്റി ബോര്‍ഡിനേയും ഡയറക്‌ടര്‍ബോര്‍ഡിനേയും അനുമോദിച്ചുകൊണ്ട്‌ രാധാകൃഷ്‌ണന്‍, സതീശന്‍ നായര്‍, ഗണേഷ്‌ നായര്‍, രാജു പിള്ള, രാജേഷ്‌ നായര്‍, അരവിന്ദ്‌ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി രാജേഷ്‌ കുട്ടി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. മറ്റു വിവിധ പരിപാടികള്‍ക്ക്‌ മനോജ്‌ കൃഷ്‌ണന്‍, പ്രസന്ന മോഹന്‍, ശ്രീജാ കുമാര്‍, പ്രദീപ്‌ ശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.