You are Here : Home / USA News

ചിക്കാഗോ മലയാളി അസോസിയേഷന്‍ ആസ്ഥാന മന്ദിരം വാങ്ങുന്നു

Text Size  

Story Dated: Monday, October 26, 2015 11:18 hrs UTC

ജിമ്മി കണിയാലി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‌ സ്വന്തമായി ഒരു ആസ്ഥാന മന്ദിരം വാങ്ങുവാന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. അമേരിക്കയിലെ തന്നെ ആദ്യകാല മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ എത്രയുംവേഗം ഒരു സ്വന്തം സ്ഥാപനം ഉണ്ടാകേണ്ടത്‌ ആവശ്യമാണെന്ന്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലെ കണ്‍ട്രി ഇന്നില്‍ കൂടിയ വാര്‍ഷിക ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. ഇതിനായുള്ള അന്വേഷണം ത്വരിതപ്പെടുത്തുന്നതിനും ഓഫറുകള്‍ നല്‍കുന്നതിനും മറ്റു ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജോസഫ്‌ നെല്ലുവേലില്‍, ജയചന്ദ്രന്‍, മോഹന്‍ സെബാസ്റ്റ്യന്‍, ജിതേഷ്‌ ചുങ്കത്ത്‌, സണ്ണി വള്ളിക്കളം, ടോമി അമ്പേനാട്ട്‌, ബിജി സി. മാണി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. നമ്മുടെ ബഡ്‌ജറ്റിനിണങ്ങുന്ന രീതിയില്‍ ഉചിതമായ കെട്ടിടം ഉചിതമായ സ്ഥലത്ത്‌ കണ്ടെത്തുവാനും ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

 

സ്വന്തമായ ഒരു ഓഫീസ്‌ ഉണ്ടാവുകയെന്നത്‌ വര്‍ഷങ്ങളായി താലോലിച്ചുപോരുന്ന ഒരു സ്വപ്‌നമായതിനാല്‍ അത്‌ യാഥാര്‍ത്ഥ്യമാക്കുവാനുള്ള ഈ യത്‌നത്തില്‍ എല്ലാ മലയാളികളുടേയും സഹകരണം ചിക്കാഗോ മലയാളി അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ്‌ ടോമി അമ്പേനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം ഫൊക്കാന, ഫോമ എന്നീ സംഘടനകളിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുകയും കൂടുതല്‍ പേരെ സംഘടനയില്‍ അംഗങ്ങളാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.