You are Here : Home / USA News

ചിക്കാഗോ ഗീതാമണ്ഡലം നവരാത്രി ആഘോഷങ്ങള്‍ ഗംഭീരമായി

Text Size  

Story Dated: Tuesday, October 27, 2015 07:16 hrs UTC

ആനന്ദ്‌ പ്രഭാകര്‍

ചിക്കാഗോ: ഏതൊരു സംസ്‌കാരവും നിലനില്‍ക്കുന്നത്‌ ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും ആണ്‌. ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ ഗുരു പരമ്പരക്കുള്ള സ്ഥാനം ദൈവതുല്യമോ അതിലുപരിയോ ആകുന്നു. `മാതാ പിതാ ഗുരു ദൈവം' എന്ന മഹത്തായ സന്ദേശം ഉദ്ധരിക്കുമ്പോള്‍, ഭൂമിയില്‍ ജന്മം തന്ന മാതാവ്‌ പ്രഥമ സ്ഥാനത്തിലും, മാതാവിലൂടെ കുട്ടി മനസ്സിലാക്കിയ പിതാവ്‌ രണ്ടാമതും , മാതാ പിതാക്കള്‍്‌ വിദ്യാരംഭ ത്തിലൂടെ കുട്ടിയെ ഏല്‌പ്പിക്കുന്ന ഗുരുക്കന്മാര്‍ മൂന്നാമതും, ഗുരുവിലൂടെ , ദൈവ സങ്കല്‌പ്പവും ആത്മബോധവും ഗ്രഹിക്കുന്ന കുട്ടിയുടെ ജീവിതത്തില്‍ ദൈവം നാലാമതും കടന്നു വരുന്നു. അത്‌ പോലെ, സ്‌ത്രീയെ പെറ്റമ്മയായും ജഗദംബയായും ആരാധിക്കുവാന്‍ നമ്മെ പഠിപ്പിച്ച ഹൈന്ദവ സംസ്‌കാരം അടുത്ത തലമുറയിലേക്ക്‌ പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ചിക്കാഗോ ഗീതാ മണ്ഡലം, വീണാപാണിനിയും രാഗവിലോലിനിയുമായ സരസ്വതീ ദേവിയുടെ കടാക്ഷത്തിനായി പ്രാര്‍ഥിച്ചുകൊണ്ട്‌ മുന്‍ കാലങ്ങളെക്കാള്‍ പ്രൌഡമായി നവരാത്രി ആഘോഷിച്ചു. അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സില്‍ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളില്‍ മഹാദുര്‍ഗ്ഗയുടെയും മഹാലക്ഷ്‌മിയുടെയും മഹാസരസ്വതിയുടെയും മുന്നില്‍ വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാല്‍ പൂജയ്‌ക്ക്‌ പ്രധാന പൂജാരി ശ്രീ ലക്ഷ്‌മി നാരായണ ശാസ്‌ത്രികള്‍ കാര്‍മ്മികത്വം വഹിച്ചു. വേദമന്ത്ര ധ്വനി മുഖരിതമായ അന്തരിഷത്തില്‍ ലോകശാന്തിക്കും സര്‍വ ഐശ്വേര്യങ്ങള്‍ക്കും വേണ്ടി വിഘ്‌ന നിവാരകനായ മഹാഗണപതിക്കും ആദി പരാശക്തിക്കും പ്രത്യേക പൂജകള്‍ നടന്നു. തുടര്‍ന്ന്‌ നടന്ന ഭജനക്ക്‌ ശേഷം ശ്രീ ബിജു കൃഷ്‌ണന്‍, വിജയ ദശമിയുടെ മാഹാത്മ്യവും സനാതന ധര്‍മ്മത്തില്‍ വിദ്യാരംഭത്തിന്റെ പ്രാധാന്യം എന്നി വിഷയങ്ങളെ പറ്റിയുള്ള സത്സംഗ പ്രഭാഷണം നടത്തി. അതിനു ശേഷം, കുട്ടികളുടെ ഭൌതികവും ആത്മീയവും ആയ വളര്‍ച്ചക്ക്‌ അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങള്‍ കുട്ടികളിലേക്ക്‌ ചേരുന്ന മഹനീയമായ വിദ്യാരംഭ മുഹുര്‍തത്തില്‍ സങ്കല്‌പ പൂജക്കും അഷ്ടോത്തര അര്‍ച്ചനകള്‍ക്കും ശേഷം സാരമായ `സ്വ'ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയായ മഹാ സരസ്വതി ദേവിക്ക്‌ മുന്നില്‍ അക്ഷരങ്ങളുടെയും അറിവിന്റേയും പുതിയ ലോകം കുരുന്നുകള്‍ക്ക്‌ തുറന്നു കൊടുത്തു. തഥവസരത്തില്‍ ഗീതാ മണ്ഡലം പ്രസിഡന്റ്‌ ശ്രീ ജയചന്ദ്രന്‍ ലോകത്തിന്റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാന്‌ നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്‌ എന്നും സനാതനമായ മഹത്തായ പാരമ്പര്യവും അതിലൂടെ കൈമാറി വന്ന ശ്രേഷ്‌ഠമായ സംസ്‌കാരവും അറിവും ഈശ്വരീയമാണ്‌ എന്നും അതുകൊണ്ട്‌ തന്നെയാണ്‌ വിദ്യാരംഭത്തിനും ഗുരുപരമ്പര മഹത്വ ത്തിനും നാം പ്രാധാന്യം നല്‍കുന്നത്‌ എന്ന്‌` അഭിപ്രായപ്പെട്ടു. ട്രെഷേരേര്‍ ശ്രീ അപ്പുകുട്ടന്‍ ശേഖരന്‍, തിരുവൈക്കതപ്പന്റെ ശ്രീ കോവിലിന്റെ മാതൃകയില്‍ പണിയുന്ന ശ്രീകോവിലിനെ പറ്റിയും അതുപോലെ കെ എച്ച്‌ എന്‍ എ ആരംഭിച്ച എല്ലാ ഗ്രഹത്തിലും ഭഗവദ്‌ ഗീത എന്ന പദ്ധതിയെ പറ്റിയും വിവരിച്ചു. സെക്രട്ടറി ശ്രീ ബയ്‌ജു മേനോന്‍ പുരുഷസൂക്തത്തിന്നും ശ്രീസൂക്തത്തിന്നും ഗണേശ അഥര്‍വ ശീര്‍ഷ ഉപനിഷദ്‌ത്തിന്നും ചമകങ്ങള്‍ക്കും നേതൃത്വം നല്‌കിയ ശ്രീ ശിവരാമ കൃഷ്‌ണ ശാസ്‌ത്രിക്കും ഈ വര്‌ഷത്തെ നവരാത്രി ആഘോഷങ്ങള്‍ വന്‍ വിജയമാക്കാന്‍ പരിശ്രമിച്ച പ്രവര്‍ത്തകരെയും വിജയദശമി ആഘോഷങ്ങള്‍ സ്‌പോണ്‌സര്‍ ചെയ്‌ത ശ്രീ ജിതേന്ദ്ര കൈമളിനും നവരാത്രി ആഘോഷങ്ങളില്‍ നേതൃത്വം നല്‌കിചയ ശ്രി. ആനന്ദ്‌ പ്രഭാകരിനും, പങ്കെടുത്ത എല്ലാവര്‌ക്കും നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.