You are Here : Home / USA News

ഡാളസ്സില്‍ ജോണ്‍ ബ്രിട്ടാസിന് നവം.22ന് സംയുക്ത സ്വീകരണം നല്‍കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 27, 2015 07:27 hrs UTC

ഡാളസ്: കൈരളി റ്റി.വി. മാനേജിംഗ് ഡയറക്ടറും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിന് നവം.22ന് ഡാളസ്സില്‍ സ്വീകരണം നല്‍കുന്നു. കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്ററും സംയുക്തമായാണ് സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത്, പ്രസ് ക്ലബ് പ്രസിഡന്റ് ജോസ് പ്ലാക്കാട്ട്, സെക്രട്ടറി ബിജിലി ജോര്‍ജ്ജ് എന്നിവര്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ പത്രകുറിപ്പില്‍ അറിയിച്ചു. നവം.22 വൈകീട്ട് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സമ്മേളനം. സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും, വിജയിപ്പിക്കുന്നതിനും ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റോയ് കൊടുവത്ത്- 972 569 7165 ബിജിലി ജോര്‍ജ്ജ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.