You are Here : Home / USA News

സീറൊ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, October 27, 2015 07:32 hrs UTC

ഹ്യൂസ്റ്റന്‍: സീറൊ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി.) ടെക്‌സാസ്‌ റീജിയണല്‍ കോണ്‍ഫറന്‍സിന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജിയണല്‍ കോണ്‍ഫറന്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍ ആന്റണി ചെറു അറിയിക്കുന്നു. എസ്‌.എം.സി.സി. ആനുവല്‍ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിനോട്‌ അനുബന്ധിച്ച്‌ തന്നെയായിരിക്കും ഇപ്രാവശ്യത്തെ ടെക്‌സാസ്‌ റീജിയണല്‍ കോണ്‍ഫറന്‍സും. എസ്‌.എം.സി.സി.യുടെ കേന്ദ്രകമ്മറ്റി നേതൃത്വവും മറ്റു വിവിധ റീജിയനുകളിലുള്ള ഡെലിഗേറ്റുകളും ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിലും റീജീയണല്‍ കോണ്‍ഫറന്‍സിലും പങ്കെടുക്കും. ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്റ്‌ ജോസഫ്‌ സീറൊ മലബാര്‍ കത്തോലിക്കാ ഫൊറാന ദേവാലയ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും ജനറല്‍ കൗണ്‍സില്‍ മീറ്റിംഗും, റീജിയണല്‍ കോണ്‍ഫറന്‍സും. ഒക്‌ടോബര്‍ 31ന്‌ ശനിയാഴ്‌ച വൈകീട്ട്‌ 5:30ന്‌ ആരംഭിക്കുന്ന റീജിയണല്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി എസ്‌.എം.സി.സി. ഹ്യൂസ്റ്റന്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സജി സൈമന്‍, നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ബോസ്‌ കുര്യന്‍ നാഷണല്‍ കമ്മറ്റി അംഗം ബാബു ചാക്കൊ എന്നിവരും മറ്റ്‌ കമ്മറ്റി അംഗങ്ങളും സജീവമായി രംഗത്തുണ്ട്‌. സെന്റ്‌ ജോസഫ്‌ ദേവാലയ വികാരി ഫാദര്‍ കുര്യന്‍ നെടുവേലി ചാലിങ്കല്‍, അസിസ്റ്റന്റ്‌ വികാരി ഫാദര്‍ വില്‍സണ്‍ ആന്റണി എന്നിവരും കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സിനോട്‌ അനുബന്ധിച്ച്‌ പെയര്‍ലാന്‍ഡ്‌, ഡാലസ്‌, ഹ്യൂസ്റ്റന്‍ എന്നീ എസ്‌.എം.സി.സി. ചാപ്‌റ്ററുകളുടെ വിവിധ കലാപരിപാടികളും തുടര്‍ന്ന്‌ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്നറിയിച്ചു. കോണ്‍ഫറന്‍സിലേക്കും പരിപാടികളിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കൂന്നൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.