You are Here : Home / USA News

ഡോക്‌ടറോട്‌ ചോദിക്കാം: സ്റ്റാറ്റന്‍ഐലന്റില്‍ മെഡിക്കല്‍ ക്യാമ്പ്‌ 31-ന്‌

Text Size  

Story Dated: Wednesday, October 28, 2015 09:30 hrs UTC

ബിജു ചെറിയാന്‍

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 31-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ മെഡിക്കല്‍ ക്യാമ്പ്‌ നടത്തപ്പെടുന്നു. പി.എസ്‌ 54 സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കുന്ന മെഡിക്കല്‍ ക്യാമ്പിന്‌ വൈദ്യശാസ്‌ത്ര മേഖലയില്‍ അഗ്രഗണ്യരായ ഡോക്‌ടര്‍മാര്‍ നേതൃത്വം നല്‍കും. പൊതുജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഡോക്‌ടറോട്‌ ചോദിക്കാം എന്ന ആകര്‍ഷകമായ പരിപാടിയാണ്‌ മുഖ്യയിനം. വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രമുഖരുടെ പ്രഭാഷണങ്ങള്‍, ക്ലാസുകള്‍ എന്നിവയുണ്ടാകും. ഡോ.എസ്‌. രാമചന്ദ്രന്‍ എം.ഡി (സ്‌പെഷലൈസ്‌ഡ്‌ ഇന്‍ ഇന്‍ഫെക്ഷന്‍ ഡിസീസ്‌ ആന്‍ഡ്‌ ഇന്റേണല്‍ മെഡിസിന്‍), ഡോ, ലക്ഷ്‌മി മുരളി എം.ഡി (കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസ്‌, ഇന്റേണല്‍ കാര്‍ഡിയോളജിസ്റ്റ്‌), ഡോ. നിധി വര്‍ഗീസ്‌ കുര്യന്‍ എം.ഡി (ഫിസിഷ്യന്‍, എമര്‍ജന്‍സി മെഡിസിന്‍, റിച്ചാര്‍ഡ്‌ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍), ഡോ. ബിന്ദു തോമസ്‌ എം.ഡി (ജനറല്‍ മെഡിസിന്‍, എന്‍.വൈ പ്രിസ്‌ബിറ്റേറിയന്‍/കൊളംബിയ), ഡുവന്‍ ഫെല്‍റ്റണ്‍ എസ്‌ക്യു (മെഡിക്കെയ്‌ഡ്‌, മെഡി കെയര്‍) എന്നിവര്‍ പ്രഭാഷണങ്ങളും ചോദ്യോത്തര പരിപാടികളും നയിക്കുന്നതാണ്‌. സ്റ്റാറ്റന്‍ ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സാമുവേല്‍ കോശിയുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പരിപാടിയുടെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. രാവിലെ 9 മുതല്‍ 10 വരെ പ്രഭാത ഭക്ഷണവും സൗജന്യ പ്രവേശനവും ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാമുവേല്‍ കോശി (പ്രസിഡന്റ്‌/ പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 917 829 1030, ജമിനി തോമസ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 347 729 8958, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 917 854 3818, സണ്ണി കോന്നിയൂര്‍ (വൈസ്‌ പ്രസിഡന്റ്‌) 917 514 1396, ജോര്‍ജ്‌ പീറ്റര്‍ (ട്രഷറര്‍) 718 494 7817, റോഷന്‍ മാമ്മന്‍ (സെക്രട്ടറി) 646 262 7945, ആന്റോ ജോസഫ്‌ (ജോയിന്റ്‌ സെക്രട്ടറി) 347 524 3047. ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിലാസം: PS 54 1060 Willowbrook Rd, Staten Island, NY 10314.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.