You are Here : Home / USA News

ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, October 28, 2015 09:34 hrs UTC

മെരിലാന്‍റ്: പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ വേണ്ട നിയമ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ വേണ്ടി പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്‌ഷന്‍ കമ്മിറ്റിയെ ഫോമ പൊതുയോഗത്തില്‍p തിരഞ്ഞെടുത്തു. നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണന്നും, അതുമൂലം നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന നൂലാമാലകളില്‍ നിന്നും സ്വത്തുക്കള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ആവശ്യപ്പെട്ട് അനവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫോമായുടെ ഈ ഗുണപരമായ തീരുമാനം. രാഷ്ട്രീയപരമായി നേടിയെടുക്കണ്ടതായ അവകാശങ്ങളെ സംബന്ധിച്ചു പ്രവാസികള്‍ക്ക് വേണ്ടി സധൈര്യം മുന്നിട്ടറങ്ങുന്ന ഫോമായുടെ ജനോപകാരപ്രദമായ തീരുമാനങ്ങളില്‍ ഒരു നാഴികക്കല്ലാണിത്. അമേരിക്കയിലുള്ള പ്രവാസികള്‍ മാത്രം നേരിടുന്ന ഒരു പൊതു പ്രശ്നമായി ഇതിനെ കാണാവില്ലന്നും, ആഗോളതലത്തില്‍ സമാന സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരുമായി ഒത്തൊരുമിച്ച് ഭരണ സിരാകേന്ദ്രങ്ങളിലും, ജനപ്രതിനിധികളിലും സമ്മര്‍ദ്ദം ചെലുത്തുമെന്നും കമ്മിറ്റി അറിയിച്ചു. കമ്മിറ്റിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും, നയപരമായ പ്രവര്‍ത്തനങ്ങളുടെ ആദ്യ വിവരങ്ങള്‍ അധികം വൈകാതെ പ്രവാസികളുമായി പങ്കുവെയ്ക്കുമെന്നും കമ്മറ്റിയംഗങ്ങള്‍ അറിയിച്ചു. ഒ.സി.ഐ, പി.ഐ.ഒ, വിസ പ്രശ്നങ്ങളില്‍ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ചവര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ കമ്മിറ്റിയില്‍ പന്തളം ബിജു തോമസ്‌, തോമസ്‌ ടി ഉമ്മന്‍, സേവി മാത്യു, ഡോക്ടര്‍ ജേക്കബ്‌ തോമസ്‌, രാജു എം വര്‍ഗീസ്‌ എന്നിവര്‍ അംഗങ്ങളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.