You are Here : Home / USA News

ടെക്സസിൽ നിന്നും കാണാതായ സഹോദരിമാരെ കണ്ടെത്തുന്നതിന് പൊലീസ് സഹായമഭ്യർഥിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 03, 2018 03:16 hrs UTC

റൗണ്ട്റോക്ക് (ടെക്സസ്) ∙ ഡിസംബർ 31 മുതൽ കാണാതായ ഏഴും പതിനാലും വയസ്സുള്ള സഹോദരിമാരെ കണ്ടെത്തുന്നതിന് റൗണ്ട് റോക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. ഞായറാഴ്ച വെൽഫെയർ ചെക്ക് നടത്തുന്നതിനിടെ ഇവരുടെ മാതാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. 44 വയസ്സുള്ള റ്റോണിയാ ബേറ്റാസാണ് കൊല്ലപ്പെട്ടത്. മാതാവിനോടൊപ്പം കഴിഞ്ഞിരുന്ന ടെറി മൈൽസ് എന്ന 44 കാരനാണ് കുട്ടികളെ തട്ടികൊണ്ടുപോയതിലും മാതാവിന്റെ കൊലപാതകത്തിലും പങ്കുള്ളതായി സംശയിക്കുന്നത്. ശനിയാഴ്ചയാണ് ടെറി മൈൽസിനെ അവസാനമായി റൗണ്ട് റോക്കിൽ കണ്ടിത്

കുട്ടികൾ അപ്രത്യക്ഷമായതിനെ തുടർന്ന് പൊലീസ് അംബർ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമല്ല മൈൽസിന്റെ കൂടെ പോയിരിക്കുന്നതെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നാണ് പൊലീസ് ചീഫ് അലൻ ബാങ്കസ് പറഞ്ഞു. ടെക്സസ് ലൈസെൻസ് പ്ലേറ്റ് JGH 9845, 2017 ഹുണ്ടെയ് എക്സന്റും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികളേയോ, വാഹനത്തേയോ ടെറിമൈൽസിനേയോ കുറിച്ചു വിവരം ലഭിക്കുന്നവർ 512 218 5516 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് ചീഫ് അഭ്യർഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.