You are Here : Home / USA News

വെസ്റ്റ് സെയ്വില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയിലെ കഷ്ടാനുഭവ വാര ശുശ്രൂഷകള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, March 14, 2018 12:36 hrs UTC

വെസ്റ്റ് സെയ്വില്‍ (ന്യൂയോര്‍ക്ക്): സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. വികാരി ഫാ. ഏബ്രഹാം(ഫിലെമോന്‍) ഫിലിപ്പ് ശുശ്രൂഷാ കര്‍മങ്ങളില്‍ സഹകാര്‍മികത്വം വഹിക്കും. മാര്‍ച്ച് 25 ഓശാന ഞായറാഴ്ച രാവിലെ 8.15 ന്് മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണം, 8.30 ന് പ്രഭാത നമസ്‌കാരം, 9.30ന് ഓശാനദിന ശുശ്രൂഷകള്‍, തുടര്‍ന്ന് വിശുദ്ധകുര്‍ബാന. വൈകുന്നേരം 4 മണിക്ക് സന്ധ്യാ നമസ്‌കാരം. തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍ 12.30ന് മധ്യാഹ്ന നമസ്‌കാരം, 7 മണിക്ക് സന്ധ്യാ നമസ്‌കാരം. ബുധനാഴ്ച 11.30 ന് മധ്യാഹ്ന നമസ്‌കാരം. 6.30 ന് സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.

വ്യാഴാഴ്ച 12. 30 ന് മധ്യാഹ്ന നമസ്‌കാരം, 6 മണിക്ക് നമസ്‌കാരവും തുടര്‍ന്ന് കാല്‍ കഴുകല്‍ ശുശ്രൂഷ, 7.30ന് സന്ധ്യാ നമസ്‌കാരം. ദുഖവെള്ളിയാഴ്ച രാവിലെ 6.30ന് നമസ്‌കാരം, 8 മണിക്ക് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്, ദുഖവെള്ളി ശുശ്രൂഷകള്‍. ദു:ഖ ശനിയാഴ്ച രാവിലെ 7.45 ന് നമസ്‌കാരത്തെ തുടര്‍ന്ന് 9.30ന് പ്രാര്‍ഥനകള്‍. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 5 മണിക്ക് സന്ധ്യാ നമസ്‌കാരം. ഏപ്രില്‍ ഒന്ന്് ഈസ്റ്റര്‍ ദിനത്തില്‍ 7.30ന് രാത്രി പ്രാര്‍ഥനകളും വിവിധ മണിക്കൂറുകളിലെ ആരാധനയും തുടര്‍ന്ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും. വിവരങ്ങള്‍ക്ക്: ഫാ. ഏബ്രഹാം ഫിലിപ്പ് : 917 691 0400 സെക്രട്ടറി : അജോയ് ജോര്‍ജ് 646 354 8663 കഷ്ടാനുഭവ വാര കോഓര്‍ഡിനേറ്റര്‍ ലിജു കുരിയാക്കോസ്: 516 244 0728 ട്രഷറര്‍: ഡോ. ബിലു മാത്യു 631 406 7993

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.