ഒക്ലഹോമ : 2010 നു ശേഷം ആദ്യമായി ഒരു ഗ്യാലന് ഗ്യാസിന്‍െറ വില രണ്ട് ഡോളറില്‍ താഴെ ! നാലു ഡോളര്‍ വരെയായിരുന്നു രണ്ട് മാസം മുമ്പ് ഒരു ഗ്യാലന് ഗ്യാസിന്‍െറ വില. അമേരിക്കയില്‍ ഗ്യാസ് വില്പന നടത്തുന്ന സ്റ്റേഷനുകളില്‍ ഏറ്റവും കുറവ് വിലയാണ് ഒക്ലഹോമയിലെ ഓണ്‍ ക്യു എക്സ്പ്രസ് ഗ്യാസ് സ്റ്റേഷനിലേത്.
അന്തര്‍ ദേശീയ വിപണിയില്‍ ഓയിലിന്‍െറ വിലയില്‍ ഉണ്ടായ വന്‍ ഇടിവാണ് ഗ്യാസിന്‍െറ വിലയില്‍ ഇത്രയും കുറവനുഭവപ്പെടാനിടയായത്.
ഒരു സമയത്ത് 100 ഡോളറിനടുത്തു വരെ എത്തിയ ഒരു ബാരല്‍ ക്രൂഡോയിലിന്‍െറ വില 30, 35 ഡോളര്‍ വരെ കുറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ അമേരിക്കയില്‍ ആവറേജ് ഒരു ഗ്യാലന് ഗ്യാസിന്‍െറ വില രണ്ടര ഡോളറില്‍ താഴെയാണ്.
ടെക്സാസ്, നോര്‍ത്ത് കരോലിന, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 25 ന് മുമ്പ് ഗ്യാലന് രണ്ട് ഡോളറിന് താഴെ വരെ ഗ്യാസിന്‍െറ വില കുറയുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കണക്കുകൂട്ടല്‍. ക്രിസ്മസ് സീസണില്‍ ഗ്യാസിലെ വില കുറയുന്നത് സാധാരണക്കാര്‍ക്ക് വളരെ പ്രയോജനം ചെയ്യും.
Comments