You are Here : Home / USA News

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ ബൊക്കെ ഓഫ്‌ ഇമോഷന്‍സ്‌ പ്രകാശനം ചെയ്‌തു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, June 16, 2015 07:45 hrs UTC

അബുദാബി: അമേരിക്കന്‍ മലയാളിയും പ്രശസ്‌ത സാഹിത്യകാരനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച 'ബൊക്കെ ഓഫ്‌ ഇമോഷന്‍സ്‌' എന്ന പുസ്‌തകം അബുദാബിയില്‍ പ്രകാശനം ചെയ്‌തു. രണ്ടു പതിറ്റാണ്ടായി ഡിട്രോയിറ്റില്‍ ഔദ്യോഗിക ജീവിതം നയിച്ച്‌ വന്നിരുന്ന അബ്ദുള്‍ ജോലിയില്‍ നിന്ന്‌ വിരമിച്ച്‌ കേരളത്തിലേക്കുള്ള യാത്രാമധ്യേ അബുദാബിയില്‍ വെച്ചാണ്‌ അബുദാബി ഫ്രണ്ട്‌സ്‌ എഡിഎംഎസ്‌ സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിക്കവേ 'ബൊക്കെ ഓഫ്‌ ഇമോഷന്‍സ്‌' എന്ന പുസ്‌തകത്തിന്റെ പ്രകാശന കര്‍മ്മം പ്രശസ്‌ത കവി വി. മധുസൂദനന്‍ നായര്‍ ടി.എ. നാസറിന്‌ ആദ്യ പ്രതി നല്‍കിക്കൊണ്ട്‌ നിര്‍വ്വഹിച്ചത്‌. അബുദാബി ഫ്രണ്ട്‌സ്‌ എഡിഎംഎസ്‌ പ്രസിഡന്റ്‌ സലിം ചിറക്കല്‍ അധ്യക്ഷത വഹിച്ചു. പുസ്‌തക പ്രകാശന ചടങ്ങില്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്‌ പ്രശംസാഫലകം നല്‍കുകയും പൊന്നാട അണിയിച്ച്‌ ആദരിക്കുകയും ചെയ്‌തു.

 

മിഷിഗണ്‍ ആസ്ഥാനമായുള്ള ലിറ്റററി അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) യുടെ സെക്രട്ടറി, 'മിലന്‍' പ്രസിഡന്റ്‌, മലയാളി അസ്സോസിയേഷന്‍ ഓഫ്‌ അമേരിക്കാസ്‌ (മാം) ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ സാഹിത്യ സേവനത്തിന്‌ അപുര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ സാഹിത്യ രചനകള്‍ ഇതിനോടകം ലോകപ്രശസ്‌തമാണ്‌. നിരവധി അവാര്‍ഡുകളും പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. ഡിട്രോയിറ്റിലെ കേരള ക്ലബ്‌, ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍ (DMA), മിഷിഗണ്‍ മലയാളി അസ്സോസിയേഷന്‍ എന്നീ സംഘടനകളുടെ ലൈഫ്‌ മെംബറാണ്‌ അബ്ദുള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.