You are Here : Home / USA News

വിശാല്‍ മാത്യു റോക്‌ലന്‍ഡില്‍ സ്‌കൂള്‍ പ്രസിഡന്റ്

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Thursday, June 18, 2015 11:02 hrs UTC

ന്യൂയോര്‍ക്ക്: റോക്‌ലന്‍ഡ് കൗിയിലെ ക്ലാര്‍ക്‌സ് ടൗണ്‍ ഹൈ സ്‌കൂള്‍ നോര്‍ത്തില്‍ സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റായി വിശാല്‍ മാത്യു തിരഞ്ഞടുക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ പ്രസിഡന്റാവുന്നത്.

മൂന്നു വര്‍ഷമായി പ്രസിഡന്റായിരുന്ന വിദ്യാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് വിശാല്‍ വിജയിച്ചത്. വിശാലിനെതിരെ മൂന്ന് സ്ഥാനാര്‍ത്ഥികളുായിരുന്നെങ്കിലും 1600 ല്‍പ്പരമുളള വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും വിശാലിനൊപ്പമായിരുന്നു.

സ്‌കൂളിന്റെ യശസ് ഉയര്‍ത്തുക, പ്രിന്‍സിപ്പല്‍ തുടങ്ങിയ സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും തമ്മിലുളള ആശയ വിനിമയം ഉറപ്പാക്കുകയും ഇരു വിഭാഗത്തിനുമിടയിലുളള മധ്യവര്‍ത്തിയായി നിലകൊളളുകയും ചെയ്യുക തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍.

സ്റ്റുഡന്റ് കൗണ്‍സില്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിശാല്‍ പറഞ്ഞു. പ്രോം, സ്‌പോര്‍ട്‌സ് തുടങ്ങിയവ സംബന്ധിച്ച് വിവിധ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ പ്ലാനുണ്ട് . ആര്‍ക്കു വേണമെങ്കിലും അതില്‍ അംഗമാകാം. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വ്യക്തമായ പ്ലാനിംഗിനും ഇത് സഹായിക്കും. അധികൃതരുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുകയും വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയും ചെയ്യും.

തന്റെ വിജയത്തില്‍ സുഹൃത്തുക്കളെല്ലാം തികച്ചും ആഹ്‌ളാദഭരിതരായിരുന്നുവെന്ന് വിശാല്‍ പറഞ്ഞു. അര്‍ജുന്‍ റെഡ്ഡിയായിരുന്നു കാമ്പെയ്ന്‍ മാനേജര്‍.

പഠനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിശാല്‍ മൂന്നുവര്‍ഷമായി സ്റ്റുഡന്റ് കൗണ്‍സില്‍ അംഗമാണ്. 20 പേരാണ് കൗണ്‍സിലില്‍. അതുപോലെ എട്ടാം ക്ലാസ് മുതല്‍ ക്ലാസ് പ്രസിഡന്റുമാണ്. 9, 10 ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സൂപ്രണ്ട് അഡ്‌വൈസറി ബോര്‍ഡ് മെമ്പറും സ്റ്റുഡന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായിരുന്നു.

 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.