You are Here : Home / USA News

ഇന്റര്‍നാഷണല്‍ യോഗാദിനാചരണം എന്‍.എഫ്‌.ഐ.എയുടെ ആഭിമുഖ്യത്തില്‍ നടത്തും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 18, 2015 07:24 hrs UTC

നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലുടനീളം വിവിധ സംഘടനകളും ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായി സഹകരിച്ച്‌ ജൂണ്‍ 21-ന്‌ അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുന്നു. 2014 സെപ്‌റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താത്‌പര്യമെടുത്ത്‌ യുണൈറ്റഡ്‌ നേഷന്‍സ്‌ ജനറല്‍ അസംബ്ലിയാണ്‌ 2015 ജൂണ്‍ 21 അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്‌. ഏകദേശം 170 രാജ്യങ്ങള്‍ ഇതിനോടകം ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കുവാന്‍ തിരുമാനിച്ചു. ഷിക്കാഗോയില്‍ ജൂണ്‍ 21 -ന്‌ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ വില്ലാ പാര്‍ക്കിലുള്ള ഓഡിയം എക്‌സ്‌പോ സെന്ററില്‍ (1033 North Villa Ave) വെച്ചാണ്‌ യോഗാദിനം ആചരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ എന്‍.എഫ്‌.ഐ.എ വൈസ്‌ പ്രസിഡന്റ്‌ സതീശന്‍ നായരുമായി 847 708 3279 ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.