You are Here : Home / USA News

ബിഷപ്പ്‌ റൈറ്റ്‌ റവ. ജോര്‍ജ്‌ നൈനാന്‌ മല്ലപ്പള്ളി അസോസിയേഷന്‍ ആദര്‌ഞ്‌ജലി അര്‍പ്പിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 29, 2015 11:16 hrs UTC

ഫിലാഡല്‍ഫിയ: അന്തരിച്ച സി.എസ്‌.ഐ സഭ മുന്‍ ബിഷപ്പ്‌ റൈറ്റ്‌ റവ. ജോര്‍ജ്‌ നൈനാന്‌ മല്ലപ്പള്ളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (മന) ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു. മല്ലപ്പള്ളിയുടെ സമീപ പ്രദേശമായ കവിയൂരില്‍ ജനിച്ച തിരുമേനിയുടെ പ്രാഥമിക വിദ്യാഭ്യാസം മല്ലപ്പള്ളിയിലുള്ള കീഴ്‌വായ്‌പൂരിലായിരുന്നു. വ്യക്തിഗതകൂട്ടായ്‌മയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി മല്ലപ്പള്ളി താലൂക്കിലെ ഏഴു പഞ്ചായത്തുകളെ കൂട്ടിയിണക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മലപ്പള്ളി അസോസിയേഷന്റെ ഒരു തികഞ്ഞ അഭ്യുദയകാംക്ഷിയായിരുന്നു തിരുമേനി. രണ്ടുവര്‍ഷം മുമ്പ്‌ നടന്ന മല്ലപ്പള്ളി അസോസിയേഷന്‍ കുടുംബസംഗമത്തിന്റെ മുഖ്യാതിഥിയായിരുന്നു തിരുമേനി. മല്ലപ്പള്ളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൂടിയ അനുശോചന മീറ്റിംഗില്‍ പ്രസിഡന്റ്‌ ചെറിയാന്‍ ഏബ്രഹാം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബിനു ജോസഫ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. വര്‍ഗീസ്‌ ഫിലിപ്പ്‌, സണ്ണി ഏബ്രഹാം, ജേക്കബ്‌ കോര, ജോര്‍ജ്‌ എം. മാത്യു, അലക്‌സ്‌ ജോണ്‍, ബ്ലസന്‍ മാത്യു, ബിനു ജേക്കബ്‌, ഷോണി മാത്യു, ഐ.എം. മാത്യു എന്നിവര്‍ തിരുമേനിയുടെ ബഹുമുഖ വ്യക്തിത്വത്തേയും ബന്ധങ്ങളേയും അനുസ്‌മരിച്ച്‌ സംസാരിച്ചു. ട്രഷറര്‍ സിബി ചെറിയാന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക്‌ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.