You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷൻ ഡാലസ് പ്രവർത്തകയോഗം : ജൂലൈ 11 ന് ശനിയാഴ്ച

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, July 07, 2015 11:12 hrs UTC

ഗാർലന്റ് ∙ ഡാലസ് മെട്രോ പ്ലക്സ് പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകയോഗം ജൂലൈ 11 ശനിയാഴ്ച വൈകിട്ട് 6.30ന് ചേരുന്നതാണെന്ന് സെക്രട്ടറി സിജു വി.ജോർജ് അറിയിച്ചു. ഗാർലന്റ് ബെൽറ്റ് ലൈൻ കിയ റെസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ പ്രസിഡന്റ് തോമസ് രാജൻ അധ്യക്ഷത വഹിക്കും. ഓഗസ്റ്റ് 5, 6, 7 തീയതികളിൽ തിരുവനന്തപുരത്ത്‌ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ആഗോള സമ്മേളന പരിപാടികളെക്കുറിച്ച് ഗ്ലോബൽ ട്രഷറർ പി. പി. ചെറിയാൻ യോഗത്തിൽ വിശദീകരിക്കും.

ഡാലസ്, ഗാർലന്റ്, മസ്ക്കറ്റ്, സണ്ണി വെയ്ൽ, വിദ്യാഭ്യാസ ജില്ലകളിൽ നിന്നും ഉയർന്ന മാർക്കോടെ ഹൈസ്കൂൾ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാർഥികളെ അനുമോദിക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്യും. ഡിഎഫ്ഡബ്ല്യു മെട്രോ പ്ലെക്സിലെ പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകരും അനുഭാവികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.