You are Here : Home / USA News

അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച സംവിധായകന്‍ സിദ്ദിക്കിന്റെ അമേരിക്കന്‍ വിശേഷങ്ങള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, July 12, 2015 12:29 hrs UTC

ന്യൂയോര്‍ക്ക്: നേരോടെ നിരന്തരം നിര്‍ഭയം ലോക വാര്‍ത്തകളുമായി മലയാളികളുടെ മുന്നില്‍ എത്തുന്ന മലയാളത്തിന്റെ സ്വന്തം ഏഷ്യനെറ്റ് ന്യൂസ് ചാനലില്‍, എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം) സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകള്‍ വ്യത്യസ്തകള്‍ കൊണ്ട് എന്ന് ശ്രദ്ദേയമാണ്.
ഈയാഴ്ച്ച പ്രശസ്ത സിനിമാ സംവിധായകരായ സിദ്ദിക്ക്‌ലാലിലെ സിദ്ദിക്കുമായുള്ള അഭിമുഖ സംഭാഷണമാണ്. മലയാളികളുടെ മനസ്സില്‍ എക്കാലത്തും നിറഞ്ഞു നില്ക്കുന്ന ഒരു പിടി ചിത്രങ്ങളായ റാംജിറാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിയ ലാല്‍ കൂട്ടുകെട്ടില്‍ ഇറക്കിയ ചിത്രങ്ങളും 2010ല്‍ ഇറങ്ങിയ ബോഡി ഗാര്‍ഡ് എന്നാ ചിത്രവും അദ്ദേഹത്തിന്റെ അവിസ്മരണീയങ്ങളായ ചിത്രങ്ങളാണ്.
സൗമ്യത കൈമുതലായുള്ള അദ്ദേഹം എല്ലാവര്‍ക്കും സര്‍വസമ്മതനാണു. ശരിക്കുള്ള മലയാളികളെ കാണണമെങ്കില്‍ മലയാളികള്‍ കേരളം വിടണമെന്ന് അദ്ദേഹം പ്രവാസി മലയാളികളെ ഉദ്ദരിച്ചു പറയുകയുണ്ടായി. പ്രവാസികള്‍ തനിക്കെന്നും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ സിദ്ദിക്കിന്റെ അഭിമുഖത്തിനോപ്പം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാം വാര്‍ഷികവും ആന്‍ഡ്രൂ പാപ്പച്ചന്‍, അലക്‌സ് കോശി വിളനിലം എന്നിവരുടെ ഒത്തൊരുമയും വിളിച്ചോതുന്ന മീറ്റിംഗിന്റെ പ്രശസ്ത ഭാഗങ്ങളും അമേരിക്കന്‍ കാഴ്ച്ചകളിലൂടെ പ്രക്ഷേപണം ചെയ്യും. തുടര്‍ന്നും വിത്യസ്തങ്ങളായ പരിപാടികളുമായി അമേരിക്കന്‍ കാഴ്ച്ചകള്‍ അടുത്താഴ്ച്ചയും ലോകമലയാളികളുടെ മുന്നില്‍ എത്തും. ഡോ: ക്രിഷ്ണ കിഷോറാണ് അമേരിക്കന്‍ കാഴ്ച്ചകളില്‍ അവതാരകനായെത്തുന്നത്. സിദ്ദിക്കുമായുള്ള അഭിമുഖം നടത്തുന്നതു ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജെംസണ്‍ കുര്യാക്കോസാണു. ക്യാമറാമാന്‍ ഷിജോ പൗലോസും പ്രൊഡ്യൂസര്‍ രാജു പള്ളത്ത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529
വിനോദ് കൊണ്ടൂര്‍ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.