You are Here : Home / USA News

എന്‍.കെ. ലൂക്കോസ്‌ വോളിബോള്‍: പീറ്റര്‍ കുളങ്ങര ചെയര്‍മാന്‍

Text Size  

Story Dated: Monday, July 13, 2015 10:38 hrs UTC

മാത്യു തട്ടാമറ്റം

ഷിക്കാഗോ: എന്‍.കെ. ലൂക്കോസ്‌ നടുപ്പറമ്പില്‍ സ്‌പോര്‍ട്‌സ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2015 സെപ്‌റ്റംബര്‍ ആറിനു ഷിക്കാഗോയില്‍ നടക്കുന്ന പത്താമത്‌ എന്‍.കെ ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ചെയര്‍മാനായി പീറ്റര്‍ കുളങ്ങരയേയും, ജനറല്‍ കണ്‍വീനറായി സിറിയക്‌ കൂവക്കാട്ടിലിനേയും തെരഞ്ഞെടുത്തു. കലാലയ ജീവിതത്തില്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ച പീറ്റര്‍ അമേരിക്കന്‍ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമാണ്‌. മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌. ഫോമ ആര്‍.വി.പി, പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ഷിക്കാഗോയില്‍ അരങ്ങേറിയപ്പോള്‍ അതിനു നേതൃത്വം കൊടുത്ത മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു പീറ്റര്‍ കുളങ്ങര. അമേരിക്കന്‍ മലയാളി നേതൃനിരയിലേക്ക്‌ പടിപടിയായി ഉയരുന്ന സിറിയക്‌ കൂവക്കാട്ടില്‍, നല്ലൊരു കായികതാരവും ഐ.എം.എയുടെ നേതാവും, ഫൊക്കാനാ ആര്‍.വി.പി, ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി മുന്‍ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

 

എന്‍.കെ. ലൂക്കോസ്‌ നടുപ്പറമ്പില്‍ സ്‌പോര്‍ട്‌സ്‌ ഫൗണ്ടേഷന്‍ വൈസ്‌ പ്രസിഡന്റ്‌ പയസ്‌ ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഭാരവാഹികളായ സിബി കദളിമറ്റം, ബിജോയ്‌ മാണി, ജോസ്‌ മണക്കാട്ട്‌, മാത്യു തട്ടാമറ്റം എന്നിവര്‍ യോഗത്തിനു നേതൃത്വം നല്‍കി. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.